ദുബായിലെ ഷോപ്പിങ് മാളില്‍ ഇന്ത്യക്കാരന്റെ മൃതദേഹം

ദുബായ്: ദേരയിലെ ഗോള്‍ഡ് സെന്റര്‍ ഷോപ്പിങ് മാളിന്റെ ടോയ്‌ലെറ്റിനകത്ത് ഒരു ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് ഗോള്‍ഡ് സെന്ററിലെ ഷോപ്പുകള്‍ 2 മണിക്കൂറോളം അടച്ചിട്ടു.

ടോയ്‌ലെറ്റിന്റെ വാതില്‍ കത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ദുബായ് പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം നീക്കം ചെയ്തത്. ചൊവ്വാഴ്ച രാവിലെ ക്ലീനിങ്ങിനെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്. അര്‍ദ്ധരാത്രിയിലാകാം മരണം നടന്നതെന്നാണ് കരുതപ്പെടുന്നത്.

ഇയാള്‍  പഞ്ചാബിയാണെന്നാണ് പ്രാഥമിക വിവരം.

Share news
error: Content is protected !!
Scroll to Top