ഗള്‍ഫ് പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത എയര്‍ ഇന്ത്യ ബാഗേജ് പരിധി ഉയര്‍ത്തി

download (1)ദില്ലി: എയര്‍ ഇന്ത്യ എക്‌സപ്രസ്സ് ബാഗേജ് അലവന്‍സ് 20കിലോയില്‍ നിന്ന 30 കിലോയായി വര്‍ദ്ധിപ്പിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രി കെസി വേണുഗോപാല്‍ ഇന്ന് ദില്ലിയില്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഈ കാര്യം.

2013 ആഗസ്റ്റിലാണ് 30 കിലോ കൊണ്ടുപോകാമായിരുന്ന ബാഗേജ് പരിധി കുറച്ചത്. ഇതിനെതിരെ നിരവധി പ്രവാസി സംഘടനകളും വ്യക്തികളും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏവിയേഷന്‍ വകുപ്പിന്റെ തീരുമാനം.

എയര്‍ഇന്ത്യയുടെ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top