മലപ്പുറം: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കുള്ള പ്രാക്റ്റീസ് ഗ്രൗണ്ടുകള്‍ ഇന്ന് പരിശോധിക്കും. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാവും പരിശോധന നടത്തുക. ടീമുകളുടെ താമസസ്ഥലത്തിനടുത്ത് പരിശീലന മൈതാനങ്ങള്‍ നല്‍കാനാണ് തീരുമാനം. എം.എസ്.പി ഗ്രൗണ്ട്, മഞ്ചേരി ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, നിലമ്പൂര്‍ പൊലീസ് മൈതാനം എന്നിവയാണ് പ്രധാനമായും പരിശീലന ഗ്രൗണ്ടായി നല്‍കുക. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ടീമുകള്‍ ജനുവരി 11 മുതല്‍ എത്തും. ഉച്ചയ്ക്ക് ഒന്നിന് ഡെംപോ ഗോവയും 1.30ന് മുഹമ്മദന്‍സ് സ്‌പോര്‍ടിങും കരിപ്പൂരില്‍ വിമാനമിറങ്ങും. ആദ്യമെത്തുന്ന ടീമുകളെ ജനപ്രതിനിധികളും സബ് കമ്മിറ്റി കണ്‍വീനര്‍മാരും ചേര്‍ന്ന് സ്വീകരിക്കും. ബാന്‍ഡ് മേളം, കഥകളി, അറബന മുട്ട് എന്നിവയുടെ അകമ്പടിയോടെയാണ് സ്വീകരിക്കുക.
ഫെഡറേഷന്‍ കപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് സബ് കമ്മിറ്റി യോഗം ചേര്‍ന്നു. മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, എ.ഡി.എം പി.മുരളീധരന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, ഡി.എഫ്.എ പ്രസിഡന്റ് മുഹമ്മദ് സലീം, സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.



