തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ദേശീയ പാതക്കരികിലെ കോഹിനൂര്‍ ഗ്രൗണ്ടില്‍ കാര്‍ഷിക-ഭക്ഷ്യ-പുഷ്പ-പുസ്തക മെഗാ മേളയില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ വെജിറ്റബിള്‍ പ്രിന്റിംഗ് മത്സരം കൗതുകമായി. ചെങ്ങന്നൂരിലെ സൗമ്യ സജി ഒന്നാം സമ്മാനം നേടി. ചോക്ലേറ്റ് നിര്‍മ്മാണ മത്സരത്തില്‍ കോഴിക്കോട് ചേവരമ്പലം ഡെസ്മ
ണ്ട് ജോസഫിനാണ് ഒന്നാം സ്ഥാനം. ജനുവരി ഒമ്പതിന് കപ്പ കൊണ്ടുള്ള വിഭവങ്ങളുടെ പാചക മത്സരവും മൈലാഞ്ചിയിടല്‍ മത്സരവും രാവിലെ 10.30-ന് നടക്കും. പൊതുജനങ്ങള്‍ക്കായി ബോധവത്കരണം ലക്ഷ്യമാക്കി സസ്യപ്രജനന മാര്‍ഗങ്ങളെ കുറിച്ചുള്ള സെമിനാര്‍ വൈകുന്നേരം നാലു മണിക്ക് ഡോ.വി.വി.രാധാകൃഷ്ണന്‍ നയിക്കും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സ്മാര്‍ട്കിഡ് മത്സരവും ഏഴു മണിക്ക് കലാപരിപാടികളും ഉണ്ടായിരിക്കും. മേള ജനുവരി 12 വരെ തുടരും.



