സൈക്കിള്‍ യാത്ര പ്രചരണ ക്യാമ്പ് തുടങ്ങി

unnamedതിരൂര്‍ : സൈക്കിള്‍ യാത്രയുടെ സാധ്യതകള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി പരിസ്ഥിതി പ്രവര്‍ത്തക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൈക്കിള്‍ യാത്ര പ്രചരണ ക്യാമ്പിന് തുടക്കമായി. തിരൂരില്‍ നിന്ന് ആരംഭിച്ച് പൊന്നാനി, കുണ്ടുകടവ് പാലം ചിറായി വഴി ബുധനാഴ്ച ഗുരുവായൂരിലെത്തി ഗുരുവായൂരില്‍ നിന്നും വ്യാഴാഴ്ച കൊടങ്ങല്ലൂരും, കൊടങ്ങല്ലൂരില്‍ നിന്ന് വെള്ളിയാഴ്ച തൃശ്ശൂരലേക്കും തുടര്‍ന്ന് തൃശ്ശൂരില്‍ നിന്ന് പട്ടാമ്പിയിലും എത്തും. ഞായറാഴ്ച പട്ടാമ്പിയില്‍ നിന്ന് തൃത്താല , കുമ്പിടി വഴി തിരൂരില്‍ യാത്ര സമാപിക്കും.

പ്രചരണ യാത്ര കലക്ടര്‍ കെ ബിജു ഉദ്ഘാടനം ചെയ്തു. നഗര സഭാ ചെയര്‍ പേഴ്‌സണ്‍ കെ സഫിയ അദ്ധ്യക്ഷയായി. കെ കൃഷ്ണന്‍നായര്‍ , ഡോ. ഖമറുന്നീസ അന്‍വര്‍ , കെഎക്‌സ് ആന്റോ, വി അബ്ദുറഹ്മാന്‍, പിപി അബ്ദുറഫ്മാന്‍, ഹമീദ് കയ്‌നിക്കര,പാറയില്‍ ഫസലു, സിഎച്ച് ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ പിഎ രാധാകൃഷ്ണന്‍ സ്വാഗതവും യൂണിവേഴ്‌സിറ്റി കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top