Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ സിലിണ്ടര്‍ പരിശോധനയുടെ മറവില്‍ അനധികൃത പണപിരിവ്

HIGHLIGHTS : തിരൂരങ്ങാടി : സിലിണ്ടര്‍ പരിശോധനയുടെ മറവില്‍ അനധികൃത പണപിരിവ് നടത്തിയ ഗ്യാസ് ഏജന്‍സി ജീവനക്കാരെ നാട്ടുകാര്‍ വീണ്ടും തടഞ്ഞു. മുമ്പ് പിരിച്ച പണം വീടു...

imagesതിരൂരങ്ങാടി : സിലിണ്ടര്‍ പരിശോധനയുടെ മറവില്‍ അനധികൃത പണപിരിവ് നടത്തിയ ഗ്യാസ് ഏജന്‍സി ജീവനക്കാരെ നാട്ടുകാര്‍ വീണ്ടും തടഞ്ഞു. മുമ്പ് പിരിച്ച പണം വീടുകളില്‍ തിരിച്ച് ഏല്‍പ്പിക്കാമെന്ന വാക്ക് പാലിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാരെ നാട്ടുകാര്‍ വീണ്ടും തടഞ്ഞത്. തിരൂരങ്ങാടി സഫാഫ് ഏജന്‍സി ജീവനക്കാരെയാണ് തടഞ്ഞത്.

ഈ ഏജന്‍സി കഴിഞ്ഞ ദിവസം പാചക വാതക സിലിണ്ടര്‍ പരിശോധനയുടെ മറവില്‍ അനധികൃതമായി പണപിരിവ് നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സ്ത്രീകളടങ്ങിയ നാട്ടുകാര്‍ സംഘത്തെ തടഞ്ഞു വെച്ച് പോലീസിലേല്‍പ്പിക്കകയായിരുന്നു. തുടര്‍ന്ന് പണം തിരിച്ച് നല്‍കാമെന്ന വ്യവസ്ഥയില്‍ പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.

sameeksha-malabarinews

പണം മടക്കിനല്‍കാനുള്ളവരെ ഏജന്‍സി ജീവനക്കാര്‍ക്ക് താല്‍പര്യമുള്ള കേന്ദ്രത്തില്‍ വിളിച്ചു വരുത്തിയതല്‍ പ്രതിഷേധിച്ചാണ് ഗ്യാസ് ജീവനക്കാരെ വീണ്ടും തടഞ്ഞത്. ഇതേ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് നാട്ടുകാരുമായി സംസാരിച്ച് വീടുകളില്‍ പണം എത്തിച്ച് നല്‍കാമെന്ന ധാരണയുണ്ടാക്കി. ഇതിനുശേഷം ഏജന്‍സി പണം വാങ്ങിയ വീടുകളില്‍ എത്തി തിരിച്ചുനല്‍കുകയായിരുന്നു. സിലിണ്ടര്‍ പരിശോധനക്ക് സഹകരിക്കില്ലെങ്കില്‍ താല്‍ക്കാലികമായി കണക്ഷന്‍ വിച്ഛേദിക്കുമെന്ന് ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!