
തിരൂരങ്ങാടി: പൂക്കിപ്പറമ്പില്‍ രണ്ടുവീടുകളില്‍ മോഷണം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു.പൂക്കിപ്പറമ്പ് മങ്കട കോയയുടെ വീട്ടിലും, പ്രദേശവാസി കരുമ്പില്‍ ബഷീറിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. കോയയുടെ വീട്ടില്‍നിന്നും പത്ത് പവന്‍ സ്വര്ണാഭരണങ്ങളും 1400 രൂപയുമാണ് കവര്‍ന്നത്. കോയയുടെ ഭാര്യയും മക്കളും ചെട്ടിയാംകിണറില്‍ ഉമ്മ ഹജ്ജിന് പോകുന്ന ചടങ്ങിലേക്ക് വീടുപൂട്ടിപ്പോയതായിരുന്നു.
ഇന്നലെ രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ആഭരണങ്ങളും പണവും അലമാരിയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു.
ബഷീറിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നുമണിക്കാണ് മോഷണം നടന്നത്. ഇവിടെനിന്നും ഒരു പവനോളം സ്വര്‍ണ്ണവും, 3500 രൂപയും മോഷണം പോയി. ഹാളിലെ സോഫയില്‍ കിടന്നിരുന്ന ബഷീറിന്റെ ഉമ്മ ഖദീജയുടെ കഴുത്തിലെ മൂന്നുപവന്‍ സ്വര്‍ണ്ണമാല മോഷ്ടാവ് പൊട്ടിച്ചെടുത്തെങ്കിലും എണ്‍പതുകാരിയായ ഖദീജയുടെ പ്രതിരോധത്തില്‍ പൊട്ടിയ ചെയിനിന്റെ ചെറിയ കഷ്ണം മാത്രമാണ് മോഷ്ടാവിന് കിട്ടിയത്.
വിരലടയാള വിദഗ്ധരും,ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി
തിരൂരങ്ങാടി പൊലിസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




