ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 96 മണ്ഡലങ്ങള്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്.

ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. യുപിയില്‍ 13ഉം ബംഗാളില്‍ എട്ടും സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പും ഇന്ന്.

യുപിയില്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജ്, അധിര്‍ രഞ്ജന്‍ ചൗധരിയും യൂസഫ് പഠാനും മത്സരിക്കുന്ന ബെഹ്‌റാംപൂര്‍ എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, അസദുദ്ദീന്‍ ഉവൈസി എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top