പൊന്നാനി: പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ 2 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
ബോട്ട് ജീവനക്കാരായ പൊന്നാനി അഴിക്കല്‍ സ്വദേശി കുറിയമാക്കാനകത്ത് സലാം, പൊന്നാനി പള്ളിപ്പടി സ്വദേശി പീക്കിന്റെ ഗഫൂര്‍ എന്നിവരുടെ മൃതദേഹമാണ് ഏറെ നേരത്തെ തിരച്ചിലില്‍ കണ്ടെത്തിയത്.
പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി ആഴക്കടലില്‍ മത്സ്യ ബന്ധനം നടത്തുകയായിരുന്ന പൊന്നാനി സ്വദേശി നൈനാര്‍ എന്നവരുടെ ഇസ്ലാഹ് എന്ന ബോട്ടില്‍ കപ്പല്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ബോട്ട് രണ്ടായി മുറിഞ്ഞ് താഴ്ന്നു പോവുകയായിരുന്നു.
ബോട്ടിലെ ജീവനക്കാരായ നാലു പേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




