ബയോഗ്യാസ് പ്ലാന്റ് തുറന്നിട്ട് താലൂക്ക് ആശുപ്രത്രിയേ നാറ്റിച്ചു;മാലിന്യം നീക്കം ചെയ്യുന്നത് ഇഴഞ്ഞെന്ന് പരാതി

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റ് തുറന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും മാലിന്യം നീക്കം ചെയ്യുന്നതിന് ഇഴഞ്ഞെന്ന് പരാതി. ആശുപത്രിയിലെ കാന്റിനിന് സമീപം സ്ഥിതി ചെയ്യുന്ന ബയോ ഗ്യാസ് പ്ലാന്റില്‍ നിന്നും മാലിന്യം നീക്കം ചെയ്യാനാണ് തുറന്നത്. ഇതോടെ ആശുപത്രിയും കൊടിഞ്ഞി റോഡ് പരിസരവുമെല്ലാം ദുര്‍ഗന്ധം കൊണ്ട് നിറഞ്ഞു. രണ്ട് ജോലിക്കാരെ വെച്ചാണ് പ്ലാന്റില്‍ നിന്നും മാലിന്യം നീക്കം ചെയ്യുന്നത്.

ആശുപത്രിയുടെ ക്യാഷ്വാല്‍റ്റി, കാന്റീന്‍, മരുന്ന് വാങ്ങുന്ന സ്ഥലം, ഒ.പി ഏരിയ, ഡയാലിസിസ് സെന്റര്‍ എന്നിവിടങ്ങളെല്ലാം ദുര്‍ഗന്ധപൂരിതമാണ്. പുറമെ കൊടിഞ്ഞി റോഡിലൂടെ യാത്ര ചെയ്യുന്നവരെല്ലാം മൂക്ക് പൊത്തി സഞ്ചരിക്കേണ്ട അവസ്തയാണുള്ളത്. ആശുപത്രി ജീവനക്കാര്‍ മാസ്‌ക് ധരിച്ചു നടക്കുന്നതിനാല്‍ അവര്‍ക്ക് വലിയ പ്രയാസങ്ങളില്ല. എന്നാല്‍ വിവിധ രോഗങ്ങളാല്‍ ഓരോ ദിവസവും ആശുപത്രയിലെത്തുന്ന ആയിരങ്ങള്‍ ദുര്‍ഗന്ധം കാരണം വലിയ പ്രയാസത്തിലാണ്. കഴിഞ്ഞ ദിവസം പനിക്ക് ചികില്‍സക്കെത്തിയ പാത്തുമ്മ എന്നവര്‍ ദുര്‍ഗന്ധം കാരണം കുഴഞ്ഞുവീഴുന്ന സാഹചര്യവും ആശുപത്രിയിലുണ്ടായി.

ഇതോടെ ദുര്‍ഗന്ധം ദിവസങ്ങള്‍ പിന്നിട്ടിട്ടും അവസാനിക്കാതെ വന്നതോടെ ജനങ്ങളും രോഗികളും ആശുപത്രി സുപ്രണ്ടിനെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ സുപ്രണ്ട് തെയ്യാറായില്ലെന്ന് പരാതിയുണ്ട്.
ഇതോടെ ജനങ്ങള്‍ പരാതിയുമായി നഗരസഭയേയും എച്ച്.എം.സി അഗംങ്ങളെയും സമീപിച്ചു. 75000 രൂപക്ക് സുപ്രണ്ട് ഇപ്ലിമെന്റിംഗ് ഓഫീസറായാണ് പ്രവൃത്തി നടക്കുന്നതെന്നും എച്ച്.എം.സി തീരുമാനം പോലുമില്ലാതെയും ടെണ്ടറോ കരാറോ തെയ്യാറാക്കാതെയുമാണ് പ്രവൃത്തി നടക്കുന്നതെന്നുമാണ് ഇവരില്‍ നിന്നും ലഭിച്ച മറുപടിയെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top