പാലക്കാട്: ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക്‌നേരെ വീണ്ടും അക്രമം. രാജസ്ഥാന്‍ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. ഷൊര്‍ണൂരിലാണ് സംഭവം.മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സിലെ ടിടിഇയാണ് വിക്രം കുമാര്‍ മീണ. സ്ലീപ്പര്‍ ക്ലാസ്ടിക്കറ്റെടുക്കാതെ കയറിയ ആളോട് അക്കാര്യം ചോദിച്ചതാണ് അക്രമിക്കാന്‍ കാരണം. ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും മൂക്കിന് ഇടിക്കുകയുമായിരുന്നു. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയിലാണ് സംഭവം. സ്ലീപ്പര്‍ കോച്ചില്‍ ജനറല്‍ ടിക്കറ്റുമായി ഇയാള്‍ കയറുകയായിരുന്നു. കോഴിക്കോടു നിന്നും ട്രെയിന്‍ പുറപ്പെട്ടശേഷമാണ് ഇയാളെ ടിടിഇയുടെ ശ്രദ്ധയില്‍പ്പെടുന്നത്. മതിയായ ടിക്കറ്റ് ഇല്ലാത്തതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിക്രം കുമാര്‍ പറഞ്ഞു. പരിക്കേറ്റ വിക്രം കുമാര്‍ മീണ ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ് .
ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ തള്ളിയിട്ട് കൊന്ന സംഭവത്തിന് പിന്നാലെയാണ് വീണ്ടും ടിടിഇക്ക് നേരെ അക്രമണം ഉണ്ടായിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




