
പെരിന്തല്‍മണ്ണ: കിണറ്റില്‍ പാറ പൊട്ടിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ടു പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ തഞ്ചാവൂര്‍ മുട്ടിപ്പേട ബാലന്‍ (34), ധര്‍മ്മപുരി ചന്ദ്രന്‍ (54) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് കെന്നേരിപ്പട്ടി മേയന്‍ സ്ട്രീറ്റില്‍ രാജേന്ദ്രന്‍ (45)ആണ് ശനിയാഴ്ച ഉച്ചക്ക് പെരിന്തല്‍മണ്ണ തേക്കിന്‍കോട് കിണറ്റില്‍ പാറ പൊട്ടിക്കുന്നതി നിടെ മരിച്ചത്.
നിയമം ലംഘിച്ച് സ്‌ഫോടകവസ്തു കൈവശംവച്ച് ഉപയോഗിച്ചതിനാണ് കേസ്. അപകട സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ലൈസന്‍സില്ലാതെ സ്‌ഫോടകവസ്തു ഉപയോഗിച്ചതിനാലാണ് രാജേന്ദ്രന്‍ കൊല്ലപ്പെ ട്ടതെന്നും പൊലീസ് പറയുന്നു. തോട്ടോളി നൗഫലിന്റെ ഉടമ സ്ഥതയിലുള്ള കിണറില്‍ പാറ പൊട്ടിക്കുമ്പോഴാണ് സംഭവം.
കിണര്‍ ആഴംകുട്ടാന്‍ കംപ്രസര്‍ ഉപയോഗിച്ച് കുഴിയടിച്ച് മരുന്ന് നിറച്ച് പൊട്ടിക്കാന്‍ വെടി മരുന്നിന് തിരികൊളുത്തി രാജേന്ദ്രന്‍ കയറുംമുമ്പ് പൊട്ടിയതാണ് രാജേന്ദ്രന്റെ മരണ കാരണം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




