തിരൂരങ്ങാടിയില്‍ വന്‍ കുഴല്‍പണ വേട്ട; യുവാവില്‍ നിന്നും 15 ലക്ഷം രൂപ പിടിച്ചെടുത്തു

തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ അനധികൃതമായി കാറില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപ പിടികൂടി. കൊടുവള്ളി സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ നൗഫല്‍ (33) ആണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനതില്‍ തലപ്പാറ അണ്ടര്‍ ബ്രിഡ്ജിന്റെ താഴെ നിന്നാണ് ഇന്നോവയില്‍ കടത്തുകയായിരുന്ന പണം പിടികൂടിയത്.

ഇന്നോവയുടെ ബാക്കില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ ആയിരുന്നു പണം ഉണ്ടായിരുന്നത്. ഇത് തുറക്കാന്‍ കഴിയാതെ വന്നതോടെ കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് അറ തുറന്നത്.

തിരൂരങ്ങാടി സി.ഐ കെ.ടി ശ്രീനിവാസന്‍, എസ്.ഐ രഞ്ജിത്ത്, ശാജു, സിപി.ഒ സജീര്‍ എന്നിവര്‍ ചേര്‍ന്നാണ് പണം പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top