ചാലിയം:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സിപിഎം കടുക്ക ബസാർ ബ്രാഞ്ച് മുൻ സെക്രട്ടറിയും പ്രവാസി ബാങ്ക് ജീവനക്കാരനുമായിരുന്ന കടുകബസാർ അഞ്ചുടിക്കൽ പരീക്കടപ്പുറത്ത് സുബൈർ (60) നിർയാതനായി.
കഴിഞ്ഞ വെള്ളിയാഴ്ച ബൈക്കിൽ ആറു മണിക്ക് ചാലിയം – കടലുണ്ടിക്കടവ് റോഡിലെ കപ്പലങ്ങാടിയിൽ ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് അന്ത്യം.
കടലുണ്ടി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, പ്രവാസി സംഘം ഏരിയ കമ്മറ്റി അംഗം, സി.പി.എം. കോട്ടക്കണ്ടി ബ്രാഞ്ച് കമ്മറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ : ഉമൈബ.
മക്കൾ : സൽമാൻ ഫാരിസ് (അമീർ), നസ്റുദ്ധീൻ, റെനീഷ്.
മരുമകൾ : നജ്മ
സഹോദരങ്ങൾ : സത്താർ, സൈനീബി, ബീവിജ, പരേതനായ ഷംസുദ്ദീൻ
മയ്യത്ത് നമസ്കാരം: തിങ്കൾ വൈകുന്നേരം 4 മണിക്ക് ചാലിയം ടൗൺ ജുമാ മസ്ജിദിൽ.



