തിരൂര്‍ റെയവേസ്റ്റേഷന്‍ മുഖം മിനുക്കുന്നു

tirurതിരൂര്‍ :ജില്ലയിലെ ഏറ്റവും പ്രധനറെയല്‍വേസ്റ്റേഷനായ തിരൂരിലെത്തുന്ന യാത്രക്കാര്‍ക്ക് പുത്തന്‍ സൗകര്യങ്ങളൊരുങ്ങുന്നു. രണ്ട് കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ നടക്കാന്‍ പോകുന്നത്. നിലവിലെ സറ്റേഷന്റെ പ്രധാന കെട്ടിടവും കവാടവും പൊളിച്ചുമാറ്റി അവിടെ ഇരുനില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഈ കെട്ടിടത്തില്‍ ആധുനിക സൗകര്യത്തോടെയുളള ടിക്കറ്റ് കൗണ്ടര്‍, റിസര്‍വേഷന്‍ കൗണ്ടര്‍, വെയിറ്റിങ്‌റും എന്നിവയാകും നിര്‍മ്മിക്കുക. രണ്ടാം നിലയില്‍ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് താമസസൗകര്യമൊരുക്കുന്ന റിട്ടയറിങ്ങ് റൂം, റെയില്‍വെയുടെ ചില ഓഫീസുകള്‍ എന്നവിയാകും നിര്‍മിക്കുക. കോട്ടക്കല്‍ ആര്യവൈദ്യശാല, കാടാമ്പുഴ ക്ഷേത്രം, തിരുന്നാവായ എന്നീ സ്ഥലങ്ങളിലേക്ക് വരുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നിലവില്‍ താമസിക്കാനുളള റിട്ടയറിങ്ങ് സൗകര്യം ഇപ്പോള്‍ തിരൂരില്ല. രണ്ട് ഘട്ടമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഒരു വര്‍ഷം കെ#ാണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും

Share news
error: Content is protected !!
Scroll to Top