പെയിന്റിംഗ് പ്രദര്‍ശനം

SANJAY PHOTO (1)ദോഹ. മീഡിയ പ്‌ളസ് കലാകാരനായ സജ്ഞയ് ചപോല്‍ക്കറിന്റെ പെയിന്റിംഗ് പ്രദര്‍ശനം 24, 25 തിയ്യതികളില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടക്കും. ഇന്ത്യയിലേയും ഖത്തറിലേയും തെരഞ്ഞെടുത്ത ദൃശ്യങ്ങള്‍ ജലച്ഛായത്തില്‍ പകര്‍ത്തിയ മുപ്പതോളം പെയിന്റിംഗുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയില്‍ നിരവധി പ്രദര്‍ശനങ്ങളും ആര്‍ട് വര്‍ക് ഷോപ്പുകളും സംഘടിപ്പിച്ച സജ്ഞയ് ചപോല്‍ക്കറിന്റെ ഖത്തറിലെ ആദ്യ പ്രദര്‍ശനമാണിത്.

വെളളിയാഴ്ച രാവിലെ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്യുന്ന പ്രദര്‍ശനം 4 മണി മുതല്‍ 9 മണി വരേയുണ്ടാകും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരേയും വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണിവരേയും പ്രദര്‍ശനമുണ്ടാകും. പ്രവേശനം സൗജന്യമാണ്.

Share news
error: Content is protected !!
Scroll to Top