Section

malabari-logo-mobile

ടിപി വധക്കേസ് വിധി: നേതാക്കള്‍ക്ക് കടുത്ത ശിക്ഷയുണ്ടാകില്ലെന്ന പ്രതീക്ഷയില്‍ സിപിഎം

HIGHLIGHTS : കോഴിക്കോട്: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ വിധി നാളെ പ്രഖ്യാപിക്കാനിരിക്കെ കോഴിക്കോടിന്റെ ഗ്രാമ പ്രദേശങ്ങള്‍ കടുത്ത പ...

9307-01458-T-P-Chandrasekharan-Revolutionary-Marxist-Party-leader-deadകോഴിക്കോട്: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ വിധി നാളെ പ്രഖ്യാപിക്കാനിരിക്കെ കോഴിക്കോടിന്റെ ഗ്രാമ പ്രദേശങ്ങള്‍ കടുത്ത പിരിമുറുക്കത്തില്‍. പാര്‍ട്ടിയോട് കൊടിയ കൂറ്പുലര്‍ത്തുമ്പോഴും ടിപിയോടുള്ള സ്‌നേഹം ഉള്ളിലൊതുക്കുന്ന സിപിഎം അണികള്‍ ഈ മേഖലിയില്‍ മാത്രമുള്ള അവസ്ഥയാണ്.

ടിപി വധക്കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാന പ്രതികള്‍ക്കാകും കടുത്ത ശിക്ഷ ലഭിക്കുകയെന്നും ഗൂഡാലോചന കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ട പാര്‍ട്ടി ജില്ലാ, ഏരിയാ നേതൃത്വത്തിലുള്ളവര്‍ക്ക് ചെറിയ ശിക്ഷയെ ലഭിക്കു എന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം. ഇത്തരം സൂചനകളാണ് സിപിഎമ്മിന് അവരുടെ അഭിഭാഷകരില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസിലെ പ്രധാന പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി എന്നിവര്‍ക്ക് കനത്ത ശിക്ഷതന്നെ ഉണ്ടാകുമന്നൊണ് പ്രതീക്ഷിക്കുന്നത്.

sameeksha-malabarinews

വിധിയെന്തു തന്നെയായലും സംയമനം പാലിക്കണമെന്ന് പ്രവര്‍ത്തകരോട് കോഴിക്കോട് കണ്ണൂര്‍ ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിധി അനുകൂലമായാല്‍ ആഹ്ലാദ പ്രകടനമോ, വിധി എതിരായാല്‍ പ്രതിഷേധമോ സംഘടിപ്പിക്കരുതെന്ന് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

2012 മെയ് നാലിന് രാത്രിയിലാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി് നേതാവ് ് ടിപി ചന്ദ്രശേഖരനെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ടി പി വധക്കേസ്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേകഅതിവേഗ കോടിതിയാണ് ഈ കേസിന്റെ വാദം കേട്ടത് . കനത്ത സുരക്ഷയാണ് ജില്ലയിലാകെ പോലീസ് ഒരുക്കിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!