പരപ്പനങ്ങാടിയില്‍ യുവാവ് കടന്നല്‍ കുത്തേറ്റ് പുഴയില്‍ വീണു മരിച്ചു.

shajiപരപ്പനങ്ങാടി: വീടിനു സമീപത്ത് നിന്നും കടന്നല്‍ കുത്തേറ്റ് പുഴയില്‍ വീണ യുവാവ് മരിച്ചു. പുരപ്പുഴ പരിയാപുരം പള്ളിക്കല്‍ ചന്തു എന്ന കുട്ടിമോന്റെ മകന്‍ ഷാജി(35)യാണ് മരിച്ചത്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഷാജി ഇന്ന് ജോലിയില്ലാത്തതിനാല്‍ വീടിനോട് ചേര്‍ന്ന പറമ്പില്‍ പല്ലു തേച്ച് നില്‍ക്കവെ ഇയാളെ കടന്നല്‍ കുത്തുകയായിരുന്നു. കടുന്നല്‍ കുത്തേറ്റ ഇയാള്‍ തൊട്ടടുത്തുള്ള പുഴയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരൂരങ്ങാടി ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചു.
ഭാര്യ:സുനിത. മക്കള്‍ ഷാനില്‍ സജീഷ്  മാതാവ്: രാധ. സഹോദരങ്ങള്‍: അനി,അജയന്‍,പ്രദീപ്,മിനി.

 

Share news
error: Content is protected !!
Scroll to Top