Section

malabari-logo-mobile

ദയാഹര്‍ജികളില്‍ തീര്‍പ്പായിട്ടില്ലെങ്കില്‍ വധശിക്ഷയില്‍ ഇളവു വരുത്താം; സുപ്രീം കോടതി

HIGHLIGHTS : ദില്ലി : ദയാഹര്‍ജികളില്‍ തീര്‍പ്പാക്കിയിട്ടില്ലെങ്കില്‍ വധശിക്ഷയെ ജീവപര്യന്തമാക്കി ചുരുക്കാമെന്ന് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി ഭരണഘടനാ ബഞ്ച...

ദില്ലി : ദയാഹര്‍ജികളില്‍ തീര്‍പ്പാക്കിയിട്ടില്ലെങ്കില്‍ വധശിക്ഷയെ ജീവപര്യന്തമാക്കി ചുരുക്കാമെന്ന് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റേതാണ് ഈ വിധി.

ഈ ഉത്തരവ് പ്രകാരം കാലതാമസം വന്ന പതിനഞ്ചു പേരുടെ കേസുകളില്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. രാജീവ് ഗാന്ധി വധകേസിലെ പ്രതികളുടെയും വീരപ്പന്റെ കൂട്ടാളികളുടെയും വധശിക്ഷയില്‍ ഇളവു വരുത്തി ജീവപര്യന്തമാക്കും. മാനസിക രോഗികളുടെ വധശിക്ഷ നടപ്പാക്കരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റീസ് പി സദാശിവനാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നിരവധി കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. ദയാഹര്‍ജികളില്‍ തീരുമാനം വൈകിയാല്‍ ശിക്ഷാ ഇളവുകള്‍ ജീവപര്യന്തമായി കണക്കാക്കണമെന്നായിരുന്നു ഹര്‍ജി.

sameeksha-malabarinews

രാജീവ് ഗാന്ധി വധകേസിലെ 3 പ്രതികളുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. തീര്‍പ്പാക്കാന്‍ സമയമെടുക്കുന്ന കേസുകള്‍ക്ക് മാത്രമേ ശിക്ഷാ ഇളവ് നല്‍കുകയൊള്ളൂ എന്നും കോടതി നിരീക്ഷിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!