Section

malabari-logo-mobile

ഡോക്ടറെ കാത്ത് ക്ഷമയറ്റ രോഗികള്‍ പ്രകോപിതരായി

HIGHLIGHTS : പരപ്പനങ്ങാടി: ചാപ്പപടി ഫിഷറീസ് ആശുപത്രിയില്‍ ഡോക്ടറുടെ സേവനത്തിന് കാത്തിരുന്ന രോഗികള്‍ ക്ഷമയറ്റ് ബഹളം വെച്ചു. ഇരുനൂറോളം വരുന്ന രോഗികളാണ് ചൊവ്വാഴ്ച ...

പരപ്പനങ്ങാടി: ചാപ്പപടി ഫിഷറീസ് ആശുപത്രിയില്‍ ഡോക്ടറുടെ സേവനത്തിന് കാത്തിരുന്ന രോഗികള്‍ ക്ഷമയറ്റ് ബഹളം വെച്ചു. ഇരുനൂറോളം വരുന്ന രോഗികളാണ് ചൊവ്വാഴ്ച ചികില്‍സ കിട്ടാതെ പ്രകോപിതരായി തിരിച്ചു പോയത്. ഈയിടെയായി ചാപ്പപടി ആശുപത്രിയില്‍ ഡോക്ടറുടെ സ്ഥിരം നിയമനമുണ്ടായത് നാട്ടുകാര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ സ്ഥിരമെന്നോണം സര്‍ക്കാര്‍ ഡോക്ടര്‍ മറ്റു ജോലികളില്‍ വ്യാപൃതമായതിനാല്‍ ഒപിയില്‍ സേവനം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

അതെസമയം ഒപിയില്‍ നാഥനില്ലാത്ത അവസ്ഥ തുടര്‍ന്നാല്‍ നാട്ടുകാര്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് തീരദേശ കൂട്ടായ്മയുടെ പ്രതിനിധി ഹബീബ് പറഞ്ഞു.

sameeksha-malabarinews

വാര്‍ഡ് മെമ്പര്‍ ഹനീഫ കൊടപ്പാളി ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ട് ബുധനാഴ്ച മുതല്‍ ഡ്യൂട്ടിക്ക് ഡോക്ടറുണ്ടാകുമെന്ന് ഉറപ്പു വരുത്തിയതിനെ തുടര്‍ന്നാണ് രോഷാകുലരായ രോഗികളും ബന്ധുക്കളും പിരിഞ്ഞു പോയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!