Section

malabari-logo-mobile

ടിപി വധക്കേസ്; 12 പേര്‍ കുറ്റക്കാര്‍; മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ടു

HIGHLIGHTS : കോഴിക്കോട്: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച റവല്യൂഷണറി മാര്‍ക്കിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപെടുത്തിയ കേസില്‍ 12 പേര്‍ കുറ്റക...

9307-01458-T-P-Chandrasekharan-Revolutionary-Marxist-Party-leader-dead-300x237കോഴിക്കോട്: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച റവല്യൂഷണറി മാര്‍ക്കിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപെടുത്തിയ കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി. ഈ കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കേസില്‍ പ്രതി ചേര്‍ത്ത സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മോഹനന്‍ മാസ്റ്റര്‍ കുറ്റക്കാരനല്ലെന്ന് കോടതി. കോഴിക്കോട് എരഞ്ഞിപ്പാലം പ്രതേ്യക അതിവേഗ കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷ നാളെ പ്രഖ്യാപിക്കും.

കേസില്‍ അനേ്വഷണ സംഘം പ്രതി ചേര്‍ത്തിരുന്ന 24 പേരെ കോടതി വെറുതെ വിട്ടു.

sameeksha-malabarinews

ഒന്നാം പ്രതി എം സി അനൂപ് ഈ കൊലപാതകത്തിന്റെ ഗൂഢാലോചനമുതല്‍ കൃത്യം നടത്തുന്നതുവരെ പൂര്‍ണ്ണമായും കൊലപാതകത്തില്‍ പങ്കെടുത്തയാളാണെന്ന ് കോടതി നിരീക്ഷിച്ചു. ഗൂഢാലോചന കുറ്റത്തിന് സിപിഐഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി കുഞ്ഞനന്ദനെയും, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ സി രാമചന്ദ്രനെയും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

ഒന്നാം പ്രതി എംസി അനൂപ് , രണ്ടാം പ്രതി മനോജ്, മൂന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പൊടി സുനി, നാലാം പ്രതി ടികെ രജീഷ്, അഞ്ചാം പ്രതി ഷാഫി, ആറാം പ്രതി സജിത്ത്, ഏഴാം പ്രതി ഷിനോജ്, എട്ടാം പ്രതി കെസി രാമചന്ദ്രന്‍, പത്താം പ്രതി മനോജ്, പതിനെട്ടാം പ്രതി റഫീക്ക്, 31 ാം പ്രതീപന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2012 മെയ് 4 ന് രാത്രിയാണ് റെവല്യൂഷണറി മാര്‍കിസ്റ്റ് പര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരനെ അതി ദാരുണമായി വെട്ടി കൊലപ്പെടുത്തിയത്. 2012 ആഗസ്റ്റ് 13 ന് 76 പേരെ പ്രതി ചേര്‍ത്ത് വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2013 ഫെബ്രുവരി 11 നാണ് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്. ഡിസംബര്‍ 20 വരെ നീണ്ടു നിന്ന വിചാരണക്കിടെ 56 പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറി.

സിപിഐഎമ്മിന്റ ഉന്നത നേതൃത്വം അറിഞ്ഞുകൊണ്ടാണ് ടിപിയെ വധിച്ചതെന്ന പ്രചരണത്തിന്റെ ബലമായി ഉന്നയിച്ചിരുന്നത് മോഹനന്‍മാസ്റ്റര്‍ പ്രതിയായിരുന്നു എന്നതാണ്. മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ടതോടെ സിപിഐഎം ന് രാഷ്ട്രീയമായി വലിയ ആശ്വാസമാണ് വിധി നല്‍കുന്നത്. വിധി പ്രസ്താവന പുറത്തുവരുന്നതിനിടെ ദൃശ്യമാധ്യമങ്ങള്‍ മോഹനന്‍ മാസ്റ്റര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതായുള്ള ഫ്‌ളാഷ് ന്യൂസുകളും വാര്‍ത്തകളും പുറത്തു വിട്ടിരുന്നു.

 

ടിപി വധക്കേസ് വിധി: നേതാക്കള്‍ക്ക് കടുത്ത ശിക്ഷയുണ്ടാകില്ലെന്ന പ്രതീക്ഷയില്‍ സിപിഎം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!