സജ്ഞയ് ചപോല്‍ക്കറിന്റെ പെയിന്റിംഗ് പ്രദര്‍ശനം ശ്രദ്ധേയമായി

unnamed (1)ദോഹ: ഖത്തറിലെ മലയാളി സാംസ്‌കാരിക വേദിയായ തിരുമുറ്റം ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് മീഡിയ പഌസ് കലാകാരനായ സജ്ഞയ് ചപോല്‍ക്കര്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രദര്‍ശനം കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. രണ്ട് ദിവസം നീണ്ടുനിന്ന പ്രദര്‍ശനം കാണാന്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്ത മേഖലകളില്‍ നിന്നുള്ള നൂറു കണക്കിനാളുകളാണ് എത്തിയത്.

പ്രകൃതി ദൃശ്യങ്ങള്‍ ജലച്ഛായത്തിന്റെ മനോഹാരിതയില്‍ ലളിതമായി ഒപ്പിയെടുത്ത കലാകാരന്‍ മനുഷ്യനും പ്രരകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ നൂലിഴകളേയും സ്പര്‍ശിച്ചാണ് തന്റെ സൃഷ്ടികള്‍ പ്രദര്‍ശനത്തിനൊരുക്കിയത്.

ജീവിതത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യരും സംവിധാനങ്ങളുമൊക്കെ സജ്ഞയ് ചപോല്‍ക്കറിന്റെ ശ്രദ്ധയില്‍ പതിയുന്നു. സൂഖ് വാഖിഫിലെ പരമ്പരാഗത തൊഴിലാളികളും അറേബ്യന്‍ പാരമ്പര്യ കലാ ശില്‍പങ്ങളുമെന്ന പോലെ ഇന്ത്യന്‍ കഌസിക്കല്‍ നൃത്തവും ഗ്രാമ്യജീവിതത്തിന്റെ പകര്‍പ്പുകളുമൊക്കെ വരകളായി രൂപാന്തരപ്പെടുമ്പോള്‍ ഏതൊരു ആസ്വാദകനേയും പിടിച്ചുനിര്‍ത്തുന്ന സൃഷ്ടിയായി , സ്വയം സംസാരിക്കുന്ന ചിത്രങ്ങള്‍ രൂപപ്പെടുന്നു.

ഇന്ത്യയിലേയും ഖത്തറിലേയും തെരഞ്ഞെടുത്ത ദൃശ്യങ്ങള്‍ ജലച്ഛായത്തില്‍ പകര്‍ത്തിയ 33 പെയിന്റിംഗുകളാണ് പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയില്‍ നിരവധി പ്രദര്‍ശനങ്ങളും ആര്‍ട് വര്‍ക് ഷോപ്പുകളും സംഘടിപ്പിച്ച സജ്ഞയ് ചപോല്‍ക്കറിന്റെ ഖത്തറിലെ ആദ്യ പ്രദര്‍ശനമായിരുന്നു,.

 

 

Related Articles