Section

malabari-logo-mobile

എയര്‍ ഇന്ത്യ വിമാനത്തില്‍ വൈഫൈ സംവിധാനം

HIGHLIGHTS : ദില്ലി : എയര്‍ഇന്ത്യയുടെ വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി ഇന്റര്‍നെറ്റ് സംവിധാനം വരുന്നു. ആഭ്യന്തര രാജ്യാന്തര സര്‍വ്വീസുകളില്‍ വൈഫൈ സൗകര്യം ഒരുക്കാ...

Air-Indiaദില്ലി : എയര്‍ഇന്ത്യയുടെ വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി ഇന്റര്‍നെറ്റ് സംവിധാനം വരുന്നു. ആഭ്യന്തര രാജ്യാന്തര സര്‍വ്വീസുകളില്‍ വൈഫൈ സൗകര്യം ഒരുക്കാനാണ് എയര്‍ ഇന്ത്യ ആലോചിക്കുന്നത്. ഇതിനായി പ്രമുഖ ഫ്രഞ്ച് കമ്പനിയായ തെയില്‍സ് ഓഫ് ഫ്രാന്‍സിന് കമ്പനി സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഈ സംവിധാനം നിലവില്‍ വരുന്നതിന് മുന്നോടിയായി ഇതിന്റെ സാങ്കേതിക വശത്തെ കുറിച്ച് പഠിക്കാനും യാത്രക്കാര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പു വരുത്താനുമായി കമ്പനി ചെയര്‍മാന്‍ രോഹിത് നന്ദന്‍ എയര്‍ ഇന്ത്യയിലെ ഉന്നത ഉദേ്യാഗസ്ഥരടങ്ങുന്ന സമിതിയെ നിയോഗിച്ചു. വിമാനങ്ങളില്‍ വൈഫൈ ലഭ്യമാകുന്നതിന്റെ പ്രായോഗികത അവതരിപ്പിച്ച് കാണിക്കാന്‍ പ്രമുഖ ഇന്‍ഫ്‌ളൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് ആന്റ് കണക്റ്റിവിറ്റി കമ്പനിയായ തെയില്‍സ് ഓഫ് ഫ്രാന്‍സിനോട് എയര്‍ ഇന്ത്യ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആകാശത്ത് ലഭ്യമാക്കുന്ന ഏകകമ്പനിയും തെയില്‍സാണ്.

sameeksha-malabarinews

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ആദ്യ വിമാന കമ്പനി എന്ന ക്രെഡിറ്റ് നേടിയെടുക്കാനാണ് എയര്‍ ഇന്ത്യയുടെ ശ്രമം. യുഎസ് വിമാനങ്ങളിലും സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് തുടങ്ങിയ വന്‍കിട വിമാന കമ്പനികളും മുമ്പേ തന്നെ തങ്ങളുടെ വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!