പ്രാദേശികം

​വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു

​മലപ്പുറം: ദേശീയപാതയിൽ വെട്ടിച്ചിറയിൽ ഇന്ന് പുലർച്ചയോടെ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. കൊടുങ്ങല്ലൂർ ഭാഗത്ത് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് വടകര കുറ്റ്യാടി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.  ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായെങ്കിലും, അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എല്ലാവരെയും പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ​വടകര ആയഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.  തീ പടർന്നതോടെ വാഹനം പൂർണ്ണമായും കത്തിനശിച്ചു.  സംഭവത്തെ തുടർന്ന് ദേശീയപാതയിൽ നേരിയ ഗതാഗത തടസ്സവും ഉണ്ടായി.  തീപിടിത്തത്തിന്റെ

താനൂരില്‍ ടി മുഹമ്മദ് സമീര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകും

താനൂര്‍: ഏറെ സമയത്തെ ഉദ്യേഗ നിമിഷങ്ങള്‍ക്കൊടുവില്‍ താനൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ടി മുഹമ്മദ് സമീര്‍ രംഗത്ത്. മന്ത്രി വി അബ്ദുറഹിമാന്‍ മാറിയ സാഹചര്യത്തിലാണ് ഇടതുപക്ഷം പൊതുപ്രവര്‍ത്തകനായ ടി മുഹമ്മദ് സമീറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. ബിസിനസുകാരനായ സമീര്‍ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശിയാണ്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

കുഴഞ്ഞുവീണ വയോധികന് രക്ഷകരായി ബസ് ജീവനക്കാർ

താനൂർ: യാത്രക്കിടെ സ്വകാര്യ  ബസിനുള്ളിൽ കുഴഞ്ഞുവീണ  വയോധികന് കണ്ടക്ടറും ഡ്രൈവറും രക്ഷകരായി. പരപ്പനങ്ങാടി – തിരൂർ റൂട്ടിലോടുന്ന ബ്രോസ് ബസിലാണ്  സംഭവം. വെള്ളിയാഴ്ച രാവിലെ പരപ്പനങ്ങാടിയിൽ നിന്നും ബസിൽ കയറിയ  കൊണ്ടോട്ടി സ്വദേശി അബൂബക്കര്‍ എന്ന 65 കാരനാണ് യാത്രക്കിടെ സീറ്റിൽ നിന്നും കുഴഞ്ഞ് വീണത്. യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ  ബസ് ഡ്രൈവറായ സന്തോഷിനേയും കണ്ടക്ടർ സുജീഷിനേയും വിവരമറിയിച്ചു. ഇവരുടെ അവസരോചിത ഇടപെടലിൻെ ഭാഗമായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ബസ് തിരിച്ചു. അബൂബക്കർ തിരൂർ  ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. 

നാദാപുരത്ത് വീട്ടുപറമ്പില്‍ അടിക്കാടില്‍ നിന്ന് തീ പടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു

നാദാപുരം: നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടില്‍ നിന്ന് തീപടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. വളയം രാജധാനിക്കടുത്തെ എടവനക്കണ്ടിയില്‍ കുമാരന്‍(64) ആണ് മരിച്ചത്. വീടിന് പുറകുവശത്തെ പറമ്പില്‍ അടിക്കാട് വെട്ടി തീട്ടപ്പോള്‍ ഇതില്‍ നിന്നും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. പറമ്പില്‍ തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ബോധരഹിതനായി കുമാരന്‍ വീണുകിടക്കുന്നത് കണ്ടത്. ഉടനെ വളയം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് പകല്‍ 12 മണിയോടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ:ശോഭ.

കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

മലപ്പുറം:എടരിക്കോട് വില്ലേജില്‍ കാരാട്ടങ്ങാടിക്ക് സമീപം പാറക്കടവ് എന്ന സ്ഥലത്ത് കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തമിഴ്‌നാട് ഉസലാം പെട്ടി സ്വദേശി മുരുകന്‍ (37) ആണ് മരിച്ചത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും റസ്‌ക്യൂ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ആളെ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

error: Content is protected !!
Scroll to Top