
മാനന്തവാടി:വാളാട് കൂടംകുന്നിലെ തോട്ടത്തിന് തീപിടിച്ചു. അഷറഫ്, സലാം, ഷക്കീർ, നിഷാദ്, അജ്നാസ് എന്നിവരുടെ 3 ഏക്കറിലാണ് തീ പിടിത്തമുണ്ടായത്.
വെള്ളി പകലായിരുന്നു സംഭവം. മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു.
മാനന്തവാടി ഫയർ സ്റ്റേഷനിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസ ഫിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ വിശാൽ ആഗസ്റ്റിൻ, ബിനീഷ് ബേബി, ദീപത് ലാൽ, അഭിജിത്, ആദർശ് ജോസഫ്, ആനന്ദ്, ഹോം ഗാർഡ്മമാരായ ജോബി,ബാബുമോൻ എന്നിവർ ചേർന്നാണ് തീ അണച്ചത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




