
പുൽപ്പള്ളി : കോളറാട്ടുകുന്നിൽ കടുവ പശുവിനെ ആക്രമിച്ച് കൊന്ന സംഭവത്തിൽ ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാഴാഴ്‌ചയാണ് കുറുക്കൻ മൂലയിലെ ഭാസ്‌കരന്റെ ഒന്നര വയസുള്ള പശുക്കിടാവിനെ കൊന്നു തിന്നുകയും പശുവിനെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്.
വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വയലിൽ മേയാൻ വിട്ട പശുക്കളെയാണ് ആക്രമിച്ചത്. കഴുത്തിൽ ആഴത്തിൽ പരിക്കേറ്റ പശുവിന്റെ നില ഗുരുതരമാണ്. വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭാസ്കരൻ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലാണ്.
വന്യമൃഗപ്രതിരോധ നടപടി ശക്തിപ്പെടുത്തണമെന്നും എത്രയും വേഗം പ്രദേശവാസികൾക്ക് പുനരധിവാസം നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




