
കോഴിക്കോട് : കഞ്ചാവുമായി ഇതര സംസ്ഥാന തൊഴി ലാളി പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി കോയ്സോർ മിഡ്യ(43)യെയാണ് സിറ്റി ഡൻസാഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്. 1.90 കിലോ കഞ്ചാവും പിടിച്ചെടുത്തു. പണ്ടാരപറമ്പ് പന്തീർപാടം മഹൽ ജുമാമസ്ജിദ് ഹയാക് സൗദത്തിൽവച്ചാണ് അറസ്റ്റിലായത്.
15 വർഷമായി കേരളത്തിൽ കെട്ടിടനിർമാണ ജോലിചെയ്തുവരികയായിരുന്നു. ജോലിയുടെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. ബംഗാളിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയായിരുന്നു വിൽപ്പന.
ഡൻസാഫ് എസ്ഐ മനോജ് എടേടത്ത്, എഎസ്ഐ കെ അഖിലേഷ്, സരുൺ കുമാർ, ലതീഷ്, തൗഫീഖ്, ചേവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ്, സബ് ഇൻസ്പെക്ടർമാരായ ഏലിയാസ്, അനു, സന്തോഷ് കുമാർ എസിപിഒ പ്രജീഷ്, സിപിഒ ലി വേഷ്, ഹോം ഗാർഡ് അനിൽ ദാസ് എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




