ഉത്തരേന്ത്യയിൽ കാലംതെറ്റി മഴയും മഞ്ഞുവീഴ്ചയും

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കാലംതെറ്റിയുള്ള മഴയും മഞ്ഞുവീഴ്ചയും. ഡൽഹി, ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെല്ലാം മഴ പെയ്തു. ജമ്മു കശ്മീൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും ഉണ്ടായി.

പെട്ടന്നുള്ള കാലാവസ്ഥാ മാറ്റം സംസ്ഥാനങ്ങളിൽ ശൈത്യ കാലത്തിന് സമാനമായ തണുപ്പ് അനുഭവപ്പെടാൻ കാരണമായി. ഡൽഹിയിൽ 15 മു തൽ 19 ഡിഗ്രി വരെയാണ് വെള്ളി പകൽ അനുഭവപ്പെട്ട താപനില. ഹരിയാന, പഞ്ചാബ്, യുപി സംസ്ഥാനങ്ങളിൽ 10 മുതൽ 15 വരെയും താപനില കുറഞ്ഞു.

28 മുതൽ 30 ഡിഗ്രി വരെയാണ് ഈ സമയങ്ങളിൽ പൊതുവെ താപനില അനുഭവപ്പെടാറ്. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളും സമാന സാഹചര്യത്തിലേക്ക് നീങ്ങി.

Share news
error: Content is protected !!
Scroll to Top