
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നാളെ (ഞായറാഴ്ച) ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജലസഭ ചേരും. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ന്യൂ കട്ട് പുഴയോരത്ത് ജില്ലാതല ജലസഭ നടക്കുമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് അറിയിച്ചു. ലോക ജല ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ റാലി, ക്വിസ് മത്സരം, ചര്‍ച്ചാ ക്ലാസ്, പ്രതിജ്ഞ എന്നിവ നടക്കും. പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിലെയും തിരൂരങ്ങാടി ബ്ലോക്ക് പരിധിയിലെയും പ്രേരക്മാര്‍, തുല്യത പഠിതാക്കള്‍, പൊതു പ്രവര്‍ത്തകര്‍ പങ്കെടുക്കും.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




