ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് ആരംഭിച്ചു

കോഴിക്കോട് : ജില്ലാ സാക്ഷരതാമിഷന് കീഴില്‍ ഡിഗ്രി പഠിതാക്കള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വ്യത്യസ്തങ്ങളായ സാക്ഷരത, തുടര്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള അവസരം ഈ പരിപാടിയിലൂടെ ഇന്റേണുകള്‍ക്ക് ലഭ്യമാകും.

സാക്ഷരത തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെ വിവരശേഖരണം, സാക്ഷരത, നാലാംതരം, ഏഴാംതരം തുല്യത ക്ലാസ്സെടുക്കല്‍, വിശകലനം റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇടപെടുന്നതിനും സാധിക്കും. ജില്ലാ സാക്ഷരതാമിഷന്‍ ഹാളില്‍ നടന്ന പരിപാടിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എന്‍ ബാബു, പി ഷെമിത കുമാരി, പി കെ അഞ്ജലി, ടി സി നാരായണന്‍ എന്നിവര്‍ നേതൃത്വം നൽകി.

വിവിധ കോളേജുകളിലുള്ള ഡിഗ്രി, പി ജി വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കാളികളായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top