വൈദ്യുതി ഉപയോഗം കുതിക്കുന്നു, ലോഡ്ഷെഡിങ് ഒഴിവാക്കാൻ കെഎസ്ഇബിയുടെ തീവ്രശ്രമം; റെഗുലേറ്ററി കമ്മീഷൻ ഹി​യ​റി​ങ്​ ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുമ്പോഴും, ലോഡ് ഷെഡിങ് ഇല്ലാതെ മുന്നോട്ടുപോകാൻ കെഎസ്ഇബിയുടെ സജീവ ഇടപെടൽ. നിലവിൽ അനുഭവപ്പെടുന്ന 400മെഗാവാട്ടിൻ്റെ കുറവ് പരിഹരിക്കാൻ വിപണിയിൽനിന്ന് അധികവൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ്. സം​സ്​​ഥാ​ന​ത്ത്​ വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ​ വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​​ണ​മെ​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ ആ​വ​ശ്യ​ത്തി​ൽ റെഗുലേറ്ററി കമ്മീഷൻ ഇന്ന് ഹി​യ​റി​ങ്​ ന​ട​ത്തും.

ബാങ്കിങ് കരാറിലൂടെ ലഭിച്ചിരുന്ന 200 മെഗാവാട്ട് കരാർ കാലാവധി അവസാനിച്ചതിനാൽ 15മുതൽ ലഭിച്ചിരുന്നില്ല. ഇതിനു പുറമേ ചൊവ്വ മുതൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായി. 250 മെഗാവാട്ട് വൈദ്യുതി അധികം എത്തിച്ചാൽ ലോഡ്‌ഷെഡിങ് ഇല്ലാതെ മുന്നോട്ടുപോകാം.

ഇതിനായി പവർ മാർക്കറ്റിലെ വ്യാപാരികളുമായി പ്രാഥമികചർച്ച പൂർത്തിയാക്കി. ഒന്നു മുതൽ അഞ്ചു പൈസ വരെ അധികം നൽകാൻ തയ്യാറാണെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ഏ​പ്രി​ൽ പ​കു​തി മു​ത​ൽ മേ​യ് പ​കു​തി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വൈദ്യുതി ലഭ്യമാക്കാനാണ് അനുമതി തേടിയത്. 24ന് പൊതുതെളിവെടുപ്പിന് ശേഷം റെഗുലേറ്ററി കമീഷൻ അനുമതി നൽകിയാലേ ഈ വൈദ്യുതി എത്തിക്കാനാകൂവെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നു.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വേ​ന​ൽ ക​ടു​ത്ത സ​മ​യ​ത്ത് പ​വ​ർ എ​ക്സ്ചേ​ഞ്ചി​ൽ​നി​ന്ന് യൂ​നി​റ്റി​ന് 10 രൂ​പ വ​രെ ന​ൽ​കി കെ.​എ​സ്.​ഇ.​ബി വൈ​ദ്യു​തി വാ​ങ്ങി​യി​രു​ന്നു. ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക്ക് കാ​ര​ണ​മാ​യ​തി​നെ തു​ട​ർ​ന്ന് റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

തിങ്കളാഴ്‌ച ഉപയോഗം 111.42 ദശലക്ഷം യൂണിറ്റ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു. തിങ്കളാഴ്ച 111.42 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top