മതനിരപേക്ഷത വേട്ടയാടപ്പെടുന്നു: എ വിജയരാഘവൻ

തിരൂരങ്ങാടി: സമൂഹത്തിന്റെ ഉത്തമ താൽപ്പര്യ ങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന വരുടെ കടമ മതനിരപേക്ഷത ഉയ ർത്തിപ്പിടിക്കുകയാണെന്ന് സി പിഐ എം പൊളിറ്റ് ബ്യൂറോ അം ഗം എ വിജയരാഘവൻ പറഞ്ഞു. പ്രൊഫ. പി മമ്മദിന്റെ രണ്ടാം ചരമ വാർഷിക ഭാഗമായി നടന്ന അനു സ്മരണ സമ്മേളനവും ആംബുലൻ സ് കൈമാറലും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയാണ് ഇന്ന് ഏറ്റവും വേട്ടയാടപ്പെടുന്ന വാക്ക്. അതിന്റെ ഉള്ളടക്കത്തെ വലിയ തോതിൽ ദുർവിനിയോഗംചെയ്യു ന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് മതനിരപേക്ഷ ഉള്ളടക്കമാണ്. എല്ലാവരെയും ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു പ്രസ്ഥാനത്തെ രൂപ പ്പെടുത്തിമാത്രമേ നമ്മുടെ നാടിൻറെ പോരായ്മകളെ തിരുത്താൻ കഴിയൂ. ഭൂരിപക്ഷ വർഗീയതക്ക് മേൽക്കോയ്മ കിട്ടിയതോടെ മനു ഷ്യസ്നേഹത്തിൻ്റെ അടിത്തറ ദുർ ബലപ്പെടാൻ ഇടയായി. വർഗീയതയെ വിമർശിച്ചാൽ വർഗീയവാദിയാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പുകൾപോലും വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നു. നാടിനെ വർഗീയവൽക്കരിച്ച തിൽ രാഷ്ട്രീയപരമായ കാര്യങ്ങൾ കാര്യങ്ങൾ ക്കൊപ്പം കോർപറേറ്റ്‌ വൽക്കരണ ത്തിൻ്റെ വലിയ സ്വാധീനവുമുണ്ട്.

തെരഞ്ഞെടുപ്പുകളിൽ മനുഷ്യനെ മതപരമായി വേർതിരിച്ച് രാഷ്‌ടീയ അഭിപ്രായം നടത്താനുള്ള പരിശ്രമം കേരളത്തിൽ വിജയിക്കില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. ചെമ്മാട് തിരുരങ്ങാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. പി മമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് കെ മുഹമ്മദലി അധ്യക്ഷനായി.

ആംബുലൻസ് സമർപ്പ ണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ നിർവഹിച്ചു. കെ മുഹമ്മദലി താക്കോൽ ഏറ്റുവാങ്ങി.
കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടി മരണാനന്തരം ശരീരം മെഡിക്കൽ കോളേജിന് കൈമാറുന്നതിനുള്ള സമ്മതപത്രം നൽകി. തിരുരങ്ങാടി താലൂക്ക് ആശുപത്രി മെഡിക്കൽ സുപ്രണ്ട് വി വി നോദ് ഏറ്റുവാങ്ങി. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റും പ്രൊഫ. പി മമ്മദിൻ്റെ സഹപ്രവർത്തകനുമായിരുന്ന പ്രൊഫ. എ പി അബ്ദുൾ വഹാബ് അനുസ്മരണ പ്രഭാഷണം നടത്തി.

സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ, മുസ്ലിംലീഗ് ജി ല്ലാ സെക്രട്ടറി പി എം എ സമീർ, കേരള ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവംഗം അജിത് കൊളാടി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്, തിരുരങ്ങാടി നഗരസഭാ വൈസ് ചെയർമാൻ എം അബ്ദുറഹിമാൻകുട്ടി, വി പി സോമസുന്ദരൻ, തയ്യിൽ അലവി, എം കെ ബാവ, വാസു കാര യിൽ, സി പി അൻവർ സാദത്ത്, നിയാസ് പുളിക്കലകത്ത്, ഇബ്രാഹീം മനരിക്കൽ, അഡ്വ. സി പി മുസ്തഫ, സബാഹ് കുണ്ടുപുഴക്കൽ, അഡ്വ. സി ഇബ്രാഹീംകുട്ടി, ഡോ. സി അബ്ദുൾ മജീദ്, ഡോ. പി പി അബ്ദുൾ റസാഖ്, മോഹനൻ വെന്നിയൂർ, കെ മൊയ്തീൻകോയ, കെ വിശ്വനാഥൻ, ഡോ: എ ബി മൊയ്തീൻ കുട്ടി, പ്രഫ: എം എച്ച് അനീഷ്, എന്നിവർ സംസാരിച്ചു. എം പി ഇസ്മായിൽ സ്വാഗതവും കെ രാമദാസ് നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top