
താനൂർ: യാത്രക്കിടെ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞുവീണ വയോധികന് കണ്ടക്ടറും ഡ്രൈവറും രക്ഷകരായി. പരപ്പനങ്ങാടി – തിരൂർ റൂട്ടിലോടുന്ന ബ്രോസ് ബസിലാണ് സംഭവം.
വെള്ളിയാഴ്ച രാവിലെ പരപ്പനങ്ങാടിയിൽ നിന്നും ബസിൽ കയറിയ കൊണ്ടോട്ടി സ്വദേശി അബൂബക്കര്‍ എന്ന 65 കാരനാണ് യാത്രക്കിടെ സീറ്റിൽ നിന്നും കുഴഞ്ഞ് വീണത്. യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ബസ് ഡ്രൈവറായ സന്തോഷിനേയും കണ്ടക്ടർ സുജീഷിനേയും വിവരമറിയിച്ചു. ഇവരുടെ അവസരോചിത ഇടപെടലിൻെ ഭാഗമായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ബസ് തിരിച്ചു.
അബൂബക്കർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവനക്കാരെ യാത്രക്കാർ അഭിനന്ദിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




