50,000 രൂപയ്ക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്യുമ്പോള്‍ രേഖ വേണം;കോഴിക്കോട് ജില്ലയില്‍ പിടിച്ചെടുത്തത് രണ്ട് ലക്ഷം രൂപ
കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി, മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ കൈവശം വച്ച് യാത്ര ചെയ്താല്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എന്നിവര്‍ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഇരു ടീമുകളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ജില്ലയില്‍ ഇതുവരെ പിടിച്ചെടുത്തത് രണ്ട് ലക്ഷം രൂപയാണ്. എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍, നിയമാനുസൃതമല്ലാത്ത രീതിയിലുള്ള […]









