
വള്ളിക്കുന്ന്:പഴയ വീട് പൊളിച്ച് മാറ്റുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു. മൂന്നിയൂര്‍ സൗത്ത് കുന്നത്ത് പറമ്പ് സ്വദേശി അബ്ദുള്‍ അസീസ് (59) ആണ് മരിച്ചത്.
ചെട്ടിപ്പടി മാധവാനന്ദവിലാസം സ്‌കൂളിന് സമീപത്തുള്ള വീട് പൊളിച്ച് മാറ്റുന്ന പ്രവൃത്തിക്കിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഇന്ന് പകല്‍ രണ്ട് മണിയോടെയാണ് അപകടം.
അപകടം നടന്നയുടന്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




