അറക്കല്‍ അബുവിന്റെ തകര്‍പ്പന്‍ അവതരണവുമായി ‘ആട് 3’ പ്രോമോ സീന്‍ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ‘ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്’ എന്ന ചിത്രത്തിലെ ആദ്യ പ്രോമോ സീന്‍ പുറത്ത്. ‘ആട് 3 , സീന്‍ 1 , ഇന്നലെ സംഭവിച്ചത്’ എന്ന ടൈറ്റിലോടെയാണ് ആദ്യ പ്രോമോ സീന്‍ റിലീസ് ചെയ്യ്തിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈജു കുറുപ്പിന്റെ, അറക്കല്‍ അബു എന്ന ജനപ്രിയ കഥാപാത്രത്തിന്റെ തകര്‍പ്പന്‍ അവതരണമാണ് ഈ രംഗത്തിലൂടെ നടത്തിയിരിക്കുന്നത്. അറക്കല്‍ അബുവും കൈപ്പുഴ കുഞ്ഞപ്പനും ഉള്‍പ്പെടെ പ്രേക്ഷകര്‍ക്ക് വമ്പന്‍ നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന ഏറെ രസകരമായ രംഗമാണ് ആദ്യ പ്രോമോ സീനിലൂടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. ആദ്യ ഭാഗങ്ങളെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരിക്കാന്‍ ഏറെ വക നല്‍കുന്ന ഒന്നായിരിക്കും ഈ മൂന്നാം ഭാഗവും എന്ന സൂചനയും ഈ രംഗം നല്‍കുന്നുണ്ട്. ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തുന്ന ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജയസൂര്യ നായകനായ ഈ വമ്പന്‍ കോമഡി ഫാന്റസി ചിത്രം 2026 മാര്‍ച്ച് 19 ന് ഈദ് റിലീസ് ആയാണ് ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക.

മലയാള സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങിനും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോ ട്രെന്‍ഡിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് ലഭിക്കുന്നത്. ഇതോടെ ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഓപ്പണിങ് ആയിരിക്കും ചിത്രത്തിന് ലഭിക്കുക എന്നും ഉറപ്പായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീസെയില്‍സ് ഓരോ മണിക്കൂറിലും മികച്ച കുതിപ്പാണ് നടത്തുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഓപ്പണിങ് ആണ് ഈ ചിത്രം സ്വന്തമാക്കുക എന്നും ഉറപ്പായി കഴിഞ്ഞു.

സെന്‍സറിങ് പൂര്‍ത്തിയാക്കി ക്ലീന്‍ ‘ഡ’ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 47 മിനിറ്റ് ആണ്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ഫാന്റസി ഘടകങ്ങളും കോര്‍ത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്നതും പ്രേക്ഷകരുടെ ആവേശവും കൗതുകവും വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കിയത്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത, ചിത്രത്തിലെ ആദ്യ ഗാനവും സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. പ്രശസ്ത തെന്നിന്ത്യന്‍ താരമായ വേദികയുടെ മനോഹരമായ നൃത്ത ചുവടുകളുമായി എത്തിയ ‘സുല്‍ത്താന്‍’ എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. ജയസൂര്യ, വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിര്‍മ്മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, സുധി കോപ്പ, ബിജു കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായ, അവരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങള്‍ മൂന്നാം ഭാഗത്തിലൂടെ വെള്ളിത്തിരയില്‍ എത്തുമ്പോഴുള്ള പ്രേക്ഷകരുടെ ആവേശമാണ് ചിത്രത്തിന് വമ്പന്‍ സ്വീകരണം ഉറപ്പാക്കുന്നത്.

‘ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്’ എന്ന ടൈറ്റില്‍ ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാര്‍ട്ട് കൂടെ ഉണ്ടാകും എന്ന ഉറപ്പും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവര്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ‘ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്’. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 2018 , അമ്പതു കോടി ക്ലബില്‍ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിര്‍മ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാന്‍ഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്. 22 ചിത്രങ്ങള്‍ ഇതിനു മുന്‍പ് നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23 മത്തെ ചിത്രമാണ് ആട് 3.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – വിനയ് ബാബു, ഛായാഗ്രഹണം – അഖില്‍ ജോര്‍ജ്ജ്, മ്യൂസിക്, ഒറിജിനല്‍ തീം – ഷാന്‍ റഹ്മാന്‍, പശ്ചാത്തല സംഗീതം, ന്യൂ തീം- ഡോണ്‍ വിന്‍സെന്റ്, എഡിറ്റര്‍ – ലിജോ പോള്‍, ലൈന്‍ പ്രൊഡ്യൂസര്‍ -ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നാടോടി, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- വിഷ്ണു ഭരതന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍ – ജിഷ്ണു ആര്‍ ദേവ്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍ (സപ്ത റെക്കോര്‍ഡ്സ്), വരികള്‍- മനു മന്‍ജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടര്‍സ്: പ്രേംനാഥ്, റോബിന്‍ വര്ഗീസ്, ഡിഐ ഹ്യൂസ് & ടോണ്‍സ് കളര്‍ ഹബ് കളറിസ്റ്റ്- ഷണ്‍മുഖപാണ്ഡ്യന്‍ എം, സ്റ്റില്‍ ഫോട്ടോഗ്രാഫി – വിഷ്ണു എസ് രാജന്‍, ടൈറ്റില്‍ ഡിസൈന്‍സ് – കോളിന്‍സ് ലിയോഫില്‍, പബ്ലിസിറ്റി ഡിസൈന്‍- എയ്‌സ്‌തെറ്റിക് കുഞ്ഞമ്മ, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍

Share news
error: Content is protected !!
Scroll to Top