കോട്ടക്കുന്നിലെത്തുന്ന സഞ്ചാരികൾക്കായ് വിസ്മയ കാഴ്ച്ചയൊരുക്കി ഡോം തിയേറ്റർ

മലപ്പുറം:കോട്ടക്കുന്നിലെത്തുന്ന സഞ്ചാരികൾക്ക് സാഹസികതയും വിനോദവും പകരുന്ന പുതിയ ഡോം തിയറ്റർ പ്രവർത്തനം ആരംഭിച്ചു. നവീന സാങ്കേതിക വിദായിൽ നിർമിച്ച ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എസ്. അനിൽകുമാർ സഞ്ചരികൾക്ക് തുറന്ന് നൽകി. നവീകരിച്ച സൈക്കിൾ ട്രാക്കും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു.

കോട്ടക്കുന്ന് പാർക്കിൽ മഴവീടിന് സമീപത്താണ് 360 ഡിഗ്രി സൂപ്പർ റിയാലിറ്റി ഡോം തിയറ്റർ നിർമിച്ചിരിക്കുന്നത്. തിയറ്ററിനുള്ളിൽ പൂർണമായി നിറഞ്ഞു നിൽക്കുന്ന സ്ക്രീനിൽ 3ഡി ഗ്ലാസുകൾ ഇല്ലാതെ തന്നെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാനാകും.

പേടിപ്പെടുത്തുന്നതും രസകരവുമായ ചെറു സിനിമകൾ കണ്ട് ആസ്വദിക്കാൻ കഴിയുന്ന വിധം ഒരേസമയം 20 പേർക്ക് വരെ ഉൾക്കൊള്ളാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top