വി അബ്ദുറഹിമാൻ തിരൂരിൽ മത്സരിക്കും

താനൂർ: മന്ത്രി വി അബ്ദുറഹിമാൻ തിരൂരിൽ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് സൂചന. താനൂരില്‍ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നില്ല. കഴിഞ്ഞ രണ്ടുതവണ വിജയിച്ച താനൂരിൽ ഇത്തവണ മത്സരിക്കുന്നില്ലെന്നും തിരൂര്‍ വേണമെന്നും അദ്ദേഹം എൽഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ഞായറാഴ്ചയാണ് സിപിഎമ്മിന്റെ സ്ഥാനാർഥി പ്രഖ്യാപനം വന്നത്. മന്ത്രിയായ അബ്ദുറഹ്‌മാനെ താനൂരിൽ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് പാർട്ടി വീണ്ടും തീരുമാനിച്ചത്. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് നാല് ദിവസമായിട്ടും അദ്ദേഹം പ്രചാരണം ആരംഭിച്ചിട്ടില്ല. സിപിഎമ്മിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ മത്സരിക്കുന്നവർ മണ്ഡലങ്ങളിൽ റോഡ് ഷോ ഉൾപ്പെടെ നടത്തിയിരുന്നു. എന്നാൽ അബ്ദുറഹ്മാൻ ഇതിനൊന്നും മുതിർന്നിരുന്നില്ല.

Share news
error: Content is protected !!
Scroll to Top