​വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു

​മലപ്പുറം: ദേശീയപാതയിൽ വെട്ടിച്ചിറയിൽ ഇന്ന് പുലർച്ചയോടെ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. കൊടുങ്ങല്ലൂർ ഭാഗത്ത് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് വടകര കുറ്റ്യാടി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. 

ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായെങ്കിലും, അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എല്ലാവരെയും പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

​വടകര ആയഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. 

തീ പടർന്നതോടെ വാഹനം പൂർണ്ണമായും കത്തിനശിച്ചു. 

സംഭവത്തെ തുടർന്ന് ദേശീയപാതയിൽ നേരിയ ഗതാഗത തടസ്സവും ഉണ്ടായി. 

തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണ്. 

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share news
error: Content is protected !!
Scroll to Top