അബ്ദുൾ സലിം ഈ.കെ, സ്റ്റെഷൻ ഓഫീസർ ഫയർ & റസ്ക്യു സ്റ്റേഷൻ മലപ്പുറം.

*ഉപയോഗിക്കുന്ന കയറുകളും ഏണി കളും മറ്റ് ഉപകരണങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക.
*മറ്റാരുടെയെങ്കിലും സാന്നിധ്യത്തിൽ മാത്രം ഇത്തരം പ്രവർത്തികൾ ചെയ്യുക .അവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട ‘101 ‘ നമ്പർ, രക്ഷാപ്രവർത്തവർക്ക്സ്ഥലത്ത് എത്താനുള്ള
റൂട്ട് എന്നിവ സഹായിയെ
ബോധ്യപ്പെടുത്തുക
- കിണറ്റിൽ ഓക്സിജന്റ അളവ് മതിയാം വണ്ണമുണ്ടോ എന്ന് പരിശോധിക്കുക .
സാധാരണ ഗതിയിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്ന മിക്ക കിണറുകളിലും ഈ പ്രശ്നങ്ങൾ കുറവായിരിക്കും എങ്കിലും ചിലപ്പോൾ മണ്ണിൻെറ പ്രത്യേകതകളാലും രാസവസ്തുക്കളുടെ സാന്നിധ്യത്താലുമൊക്കെ കിണറുകളിൽ മറ്റ് വിഷവാതകങ്ങളുടെ സാന്നിധ്യമുണ്ടാവാറുണ്ട് .ചിലപ്പോൾ ഓക്സിജന്റ അളവ് കുറയാറുണ്ട്.
ഇത് വളരെ ലളിതമായി തന്നെ പരിശോധിച്ചറിയാം .
ഒരു ബക്കറ്റിൽ മെഴുകുതിരിയോ വിളക്കോകത്തിച്ച് സാവധാനം താഴേക്കിറക്കുക .
തീനാളം അണയുന്നില്ലെങ്കിൽ ഓക്സിജന്റെ സാന്നിധ്യം ഉറപ്പിക്കാം. തീ അണഞ്ഞാൽ ആ കിണറ്റിൽ അപകടം പതിയിരിക്കുന്നു എന്ന് മനസ്സിലാക്കണം.ചില സമയത്ത് കിണറ്റിൽ സ്ഫോടന ശബ്ദത്തോടെ തീ ആളിക്കത്തും. നാം പാചകവാതകമായിഉപയോഗിക്കുന്ന മീഥൈൻ പോലുള്ള വാതകങ്ങളുടെ സാന്നിധ്യമാണ് അതിന് കാരണം.
(പ്രകൃതി വാതകപൈപ്പ് ലൈനിൽ കൂടി ദ്രവീകൃത മീഥൈൻ ആണ് ഭാവിയിൽ കടന്ന് പോകാനിരിക്കുന്നത് )
ഓക്സിജന്റെ അളവ് കുറവാണെന്ന് മനസ്സിലായാൽ കിണറ്റിലിറങ്ങും മുമ്പ് ഓക്സിജൻ ലഭ്യമാക്കേണ്ടതുണ്ട്. എറ്റവും എളുപ്പത്തിൽ ചെയ്യാവുന്നത് ധാരാളം ഇലകളുള്ള മരത്തിന്റെ ചില്ലകപ്പിയും കയറുമുപയോഗിച്ച് പല തവണ കിണറിലേയ്ക്ക് ഇറക്കുകയും ഉയർത്തുകയും ചെയ്യുക എന്നതാണ് .ഒരു പരിധി വരെവിഷവാതകങ്ങളെ പുറത്തേക്ക് തള്ളുന്നതോടൊപ്പം അന്തരീക്ഷവായുവിനെ താഴേക്കു മെത്തിക്കാൻ ഈ പ്രവൃത്തി സഹായിക്കും. ടേബിൾ
ഫാനും എക്സ് ഹോസ്റ്റ് ഫാനുമൊക്കെ കെട്ടിയിറക്കിയും മുകളിൽ നിന്ന് പ്രവർത്തിപ്പിച്ചും ഇതേ പോലെ ഓക്സിജൻ കിണറ്റിലെത്തിക്കാനും മറ്റ് വാതകങ്ങളെ പുറന്തള്ളാനും സാധിക്കും.
വീണ്ടും മെഴുക് തിരി പരീക്ഷണം ആവർത്തിക്കാം,
നാളം അണയാത്ത സ്ഥിതി വന്നാൽ മാത്രം കിണറ്റിൽ ഇറങ്ങുക. - വെള്ളം വറ്റിക്കാൻ മണ്ണെണ്ണ / ഡീസൽ മോട്ടോറുകൾ ഉപയോഗിച്ചാലും വീണ്ടും കിണറ്റിലിറങ്ങും മുമ്പ് ”രക്ഷാ ദീപത്തിന്റെ പരീക്ഷണം ” ആവർത്തിക്കണം. കാരണം അധിക സമയമൊന്നും അന്തരീക്ഷത്തിൽ സ്വതന്ത്രമായി നില നിൽക്കില്ലെങ്കിലും ക്ഷണനേരം കൊണ്ട് മനുഷ്യ ജീവന് ഭീഷണിയാകുന്ന കാർബൺ മോണോക് സൈഡ് മോട്ടോറിന്റെ പുകക്കൊപ്പം രൂപം കൊള്ളാൻ സാധ്യതയുണ്ട്.
*വെള്ളം വറ്റിയ ഉടനെ കിണറ്റിലിറങ്ങുമ്പോഴും ശ്രദ്ധിക്കണം
വർഷങ്ങളായി
കിണറ്റിലേക്ക് വീണ ഇലകളും മറ്റും ചീഞ്ഞ് ചെളിയിൽ കിടക്കുന്നുണ്ടാവും അവയിൽ നിന്ന് നിർഗ്ഗമിക്കുന്ന ചില വാതകങ്ങളും മീഥൈൻ, ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡയോക്സൈഡ് തുടങ്ങിയ വിഷ വാതകങ്ങങ്ങളുടെ സാന്നിധ്യവും അപകടകരമായ സാഹചര്യങ്ങളുണ്ടാക്കിയേക്കാം. ഈ അവസരങ്ങളിലെല്ലാം പ്രാണവായു സഞ്ചാരം ഉറപ്പാക്കിയ ശേഷമേ കിണറ്റിലിറങ്ങാവൂ. - ചളി കോരിയെടുക്കുന്നതിനിടയിലും ഇത് പോലെ വാതകങ്ങൾ നിർഗ്ഗമിക്കാം ,
സംശയം തോന്നിയാൽ കിണറ്റിൽ നിന്ന് കയറി മരച്ചില്ലകളോ ഫാനുകളോ ഉപയോഗിച്ച് ഓക്സിജന്റെ പ്രവാഹം ഉറപ്പാക്കുക. (കിണറ്റിൽ നിന്ന് ആൾകയറാതെ തന്നെ പേപ്പർ കത്തിച്ചിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തെറ്റായ രീതിയാണത്. കത്തുന്ന വാതകങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ അപകടസാധ്യതയുണ്ട് കൂടാതെ കാർബൺ ഡൈ ഓക്സൈഡ് നിറയാൻ കാരണമാകുകയും ചെയ്യും. സാധാരണ
ശ്വസിക്കുന്ന അന്തരീക്ഷവായുവിൽ20%ൽ താഴെ ഓക്സിജൻെറ അളവ് വന്നാൽ ശ്വാസതടസ്സം അനുഭവപ്പെട്ട് തുടങ്ങും കിണറ്റിൽ നിൽക്കുന്ന സമയത്തെ മാനസികനിലയും പ്രശ്നം ഗുരുതരമാക്കും) - തിരികെ കയറുന്ന സമയത്താണ് പലപ്പോഴും അപകടങ്ങൾ സംഭവിക്കാറ്. വളരെ നേരം ഓക്സിജൻ കുറഞ്ഞ സ്ഥലത്ത് ശ്രമകരമായ ജോലികൾ ചെയ്ത ഒരാൾക്ക് ശരീരത്തിൽ ഓക്സിജന്റ അളവ് വളരെ കുറവായിരിക്കും കൈകാലുകൾക്ക് ബലക്കുറവ് സ്വാഭാവികം. ഇത് വകവെക്കാതെ കയറാൻ ശ്രമിക്കുമ്പോഴാണ് മിക്കവാറും പിടി വിട്ട് വീണ് പരിക്കേൽക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പരിശീലനം നേടിയ
രക്ഷാപ്രവർത്തകരുടെ സഹായം തേടുക 101 ലേക്ക് വിളിക്കുക.(നാട്ടുകാർകസേര കെട്ടിയിറക്കിയൊക്കെ ആളുകളെ കയറ്റാൻ ശ്രമിച്ച് ജീവൻ തന്നെ അപകടത്തിലായ സംഭവങ്ങൾ നിരവധി)
*അത് പോലെ തന്നെ രക്ഷാപ്രവർത്തനത്തിന് മൂന്നും നാലും പേരൊക്കെ ഒരുമിച്ച് ഇറങ്ങാതിരിക്കുക ഒരുമിച്ച് അപകടത്തിൽ പെടാം,അവരും ഓക്സിജൻ ഉപയോഗിച്ച് കാർബൺ ഡൈ ഓക്സൈഡ് കിണറ്റിൽ നിക്ഷേപിക്കുന്ന അവസ്ഥ വരുന്നു .
*ചില സന്ദർഭങ്ങളിൽ ചെറിയ തോതിൽവെള്ളം സ്പ്രേ ചെയ്യുന്നത് ഗുണം ചെയ്യാറുണ്ട്. ജലത്തിൽ ലയിക്കുന്ന ചില വാതകളുടെ അളവ് കുറയ്ക്കാം വായു പ്രവാഹം വർദ്ധിപ്പിക്കാം.
*അപകടത്തിൽപെട്ടയാൾക്ക് നട്ടെല്ലിന് ക്ഷത മൊന്നുമില്ലെങ്കിൽസാധാരണ കയർ കൊണ്ട് “ചെയർനോട്ട് ” ഒരുക്കിയാണ് രക്ഷപ്പെടുത്താറ് .ഇത് വളരെ പെട്ടൊന്ന് പഠിച്ചെടുക്കാം.
ഇത്തരം ജോലികൾ ചെയ്യുന്നവർ ഈ കെട്ട് ഫയർ സ്റ്റേഷനിൽ പോയി മനസ്സിലാക്കുകയോ, സർക്കാരിന്റെ ജനകീയ രക്ഷാ സംരംഭമായ *കമ്യൂണിറ്റി റസ്ക്യു വളണ്ടിയർമാരിൽ നിന്ന് പഠിച്ചെടുകയോ ചെയ്താൽ സ്വരക്ഷക്കും മറ്റുള്ളവരുടെ രക്ഷക്കും ഉപകരിക്കും.
ഈയടുത്ത കാലത്തായി പൊതു ജനസമ്പർക്ക -ബോധവൽക്കരണ പരിപാടികളിലും പറയാറുണ്ട് വളരെ അപകടകരമെന്ന് തോന്നുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ ഫയർ സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കാൻ പലപ്പോഴും ആളുകൾ ബന്ധപ്പെടാറുണ്ട്. ഇതു വഴി
ക്യത്യമായ മുൻകരുതൽ എടുത്ത് തൊഴിലിടങ്ങൾ അപകട മുക്തമാക്കാൻ സാധിക്കുന്നു എന്നത് സ്വാനുഭവം…..
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




