പരപ്പനങ്ങാടി ബി.ആർ.സി. എച്ച്.ബി.ഇ. സംഗമം സംഘടിപ്പിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി ബി.ആർ.സി.യുടെ നേത്രത്വത്തിൽ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കിടപ്പിലായ ഭിന്നശേഷി കുട്ടികളുടെ കോർണർ എച്ച്.ബി.ഇ. സംഗമവും ഫിസിയോ തെറാപ്പി ക്യാമ്പും സംഘടിപ്പിച്ചു. പരപ്പനങ്ങാടി കെ.കെ. ഓഡിറ്റോറിയത്തിൽ നടന്ന സംഗമം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫൈറൂസ തസ്നി അദ്ധ്യക്ഷ്യം വഹിച്ചു.

ആരോഗ്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഉമ്മു കുൽ സു, കൗൺസിലർമാരായ അബ്ദുറസാഖ്, ബിജുഷ .എം, മുഹമ്മദ് ബഷീർ, സിഗ്നേച്ചർ ഭിന്ന ശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, നൗഫൽ ഇല്ലിയൻ , ബി.ആർ.സി. ട്രൈനർ സുധീർ. കെ.കെ, ഫിസിയോ തെറാപ്പിസ്റ്റ് റജുഷ പ്രസംഗിച്ചു. ബി.ആർ.സി. പ്രോഗ്രാം കോ-ഓർഡിനേറ്റർ കൃഷ്ണൻ സ്വാഗതവും സ്പെഷ്യൽ എജുക്കേറ്റർ ബീന മുക്കടക്കാട് നന്ദിയും പറഞ്ഞു.

സ്പെഷ്യൽ എജ്യൂക്കേറ്റർമാരായ അഷിജ, സ്മിത, സുഹാന , ബീന, ബിജുന, രശ്മി എന്നിവർ പരിപാടികൾക്ക് നേത്രത്വം നൽകി. സംഗമത്തിൽ പങ്കെടുത്ത രക്ഷിതാക്കളിൽ നിന്നും ആകുലതകളും ആശങ്കകളും പരാതികളും ചോദിച്ചറിഞ്ഞ മുനിസിപ്പൽ ഭരണാധികാരികൾ ആവശ്യമായ നടപടികൾ അടിയന്തിരമായി കൈകൊള്ളുമെന്ന് സംഗമത്തിൽ ഉറപ്പ് നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top