
പ്രശസ്ത അഭിനേത്രി നിലമ്പൂര്‍ ആയിഷയോടുള്ള ആദരസൂചകമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി കൊണ്ടോട്ടിയില്‍ ”നിലമ്പൂര്‍ ആയിഷക്ക് നവതി ആദരം” എന്ന പേരില്‍ 2026 മെയ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നു.
പരിപാടിയുടെ ഭാഗമായി മെയ് മൂന്നിന് രാവിലെ 10 മുതല്‍ ഒന്ന് വരെ മലയാള നാടകങ്ങളിലെയും സിനിമകളിലെയും മാപ്പിളപ്പാട്ടുകളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു. അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്സ് വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കുമാണ് മത്സരം.
അക്കാദമി സെന്ററിലെയും അഫിലിയേറ്റഡ് സെന്ററുകളിലെയും താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും 9633853925 ല്‍ വാട്സാപ്പ് സന്ദേശം മുഖേന രജിസ്റ്റര്‍ ചെയ്യണം. പേര്, ഫോണ്‍ നമ്പര്‍, പഠിക്കുന്ന കേന്ദ്രത്തിന്റെ പേര് എന്നിവ അടങ്ങിയതാവണം വാട്സാപ്പ് സന്ദേശം. പൂര്‍ണ്ണ വിവരങ്ങളില്ലാത്ത വാട്സാപ്പ് സന്ദേശങ്ങള്‍ സ്വീകരിക്കില്ല. നാടകം, സിനിമ എന്നീ രണ്ട് വിഭാഗങ്ങളിലും ഒരേ ആള്‍ക്ക് മത്സരിക്കാം. വാട്സാപ്പ് സന്ദേശങ്ങള്‍ മെയ് ഒന്നിന് അഞ്ചിനുള്ളില്‍ ലഭിക്കണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




