
എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, എം.പി.എഡ്. യോഗ്യതാ മാനദണ്ഡത്തിൽ മാറ്റം
സി.യു.സി.ഇ.ടി. 2026 വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, എം.പി.എഡ്. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡത്തിൽ മാറ്റം. എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് പ്രോഗ്രാമിന് ഗണിതശാസ്ത്രം പ്രധാന വിഷയങ്ങളിലൊന്നായി ഉൾപ്പെടുന്ന ബി.എസ്.സി ഡബിൾ മെയിൻ ബിരുദവും സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ കുറഞ്ഞത് 12 ക്രെഡിറ്റ് നേടിയതുമായ വിദ്യാർഥികൾക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എം.പി.എഡ്. പ്രോഗ്രാമിന് 2026 ജൂലൈ 01-ന് 27 വയസ്സ് പൂർത്തിയാകാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. എസ്.സി. / എസ്.ടി. വിദ്യാർഥികൾക്ക് 5 വർഷവും എസ്.ഇ.ബി.സി. വിദ്യാർഥികൾക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : DoA – 0494 2407016, 2407017, Suvega – 0494 2660600.
റിസർച്ച് അസിസ്റ്റന്റ് നിയമനം
കാലിക്കറ്റ് സർവകലാശാലാ ഫിലോസഫി പഠനവകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ. സാവിത്രി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ പ്രോജക്ടിലേക്ക് റിസർച്ച് അസിസ്റ്റന്റ് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു (Project Title – “Hermeneutic Exploration of Sphoṭavāda in Indian Theories of Meaning : A Critical Study Based on Vākyapadīya of Bhartṛhari”). ഒരൊഴിവാണുള്ളത്. യോഗ്യത : എം.എ., ഫിലോസഫിയിലുള്ള നെറ്റ്. ഉയർന്ന പ്രായപരിധി 30. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ ബയോഡാറ്റ, ഇ-മെയിൽ ഐ.ഡി., മതിയായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർക്ക് മെയ് എട്ടിനോ അതിനുമുമ്പോ ഇമെയിൽ വഴി അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഡോ. എ. സാവിത്രി, അസിസ്റ്റന്റ് പ്രൊഫസർ, ഫിലോസഫി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673635, ഇ-മെയിൽ ഐ.ഡി. : savithri@uoc.ac.in, ഫോൺ : 9846221301. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. ( CBCSS – 2023 പ്രവേശനം ) ഏപ്രിൽ 2026 പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 23-ന് ( സ്റ്റാറ്റിസ്റ്റിക്‌സ് ) നടക്കും. കേന്ദ്രം : ശ്രീ നാരായണാ കോളേജ് നാട്ടിക.
പ്രോജക്ട് മൂല്യനിർണയം
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. ( CBCSS – 2022 പ്രവേശനം ) ഏപ്രിൽ 2026 റഗുലർ പ്രോജക്ട് ( മൈനർ ) മൂല്യനിർണയം ഏപ്രിൽ 24-ന് ( സ്റ്റാറ്റിസ്റ്റിക്‌സ് ) നടക്കും. കേന്ദ്രം : ശ്രീ നാരായണാ കോളേജ് നാട്ടിക.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.കോം. ( CCSS – 2023 പ്രവേശനം ) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.ബി.എ. (CCSS – 2021, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ. ഫോക്‌ലോർ (CCSS – 2024, 2025 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.കോം., എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. ഹിന്ദി ( CBCSS – PG – SDE ) നവംബർ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




