വള്ളിക്കുന്ന് അഡ്വ.സി പി മുസ്തഫ എൽഡിഎഫ് സ്ഥാനാർഥി

വള്ളിക്കുന്ന്: വള്ളിക്കുന്ന് അഡ്വ. സി പി മുസ്തഫ എൽഡിഎഫ് സ്ഥാനാർഥി. മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശിയായ മുസ്തഫ മുപ്പത്തിയഞ്ച് വർഷമായി പരപ്പനങ്ങാടി കോടതിയിൽ അഭിഭാഷകനാണ്. തിരൂർ, മലപ്പുറം മഞ്ചേരി കോടതികളിലും പ്രാക്ടീസ് ചെയ്ത് വരുന്നു.

പ്രമുഖ അഭിഭാഷകനായ മുസ്തഫ പരപ്പനങ്ങാടി ബാർ അസോസിയേഷൻ പ്രസിഡണ്ടാണ്. തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷൻ പ്രസിഡണ്ടുമാണ്. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യമായ മുസ്തഫ വെളിമുക്ക് പാലിയേറ്റീവിൻ്റെ സജീവ പ്രവർത്തകനാണ്.

ജനകീയാസൂത്രണ – 1995 മുതൽ 2005 വരെ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ബോർഡംഗമായിരുന്ന മുസ്തഫ രണ്ട് വർഷം പഞ്ചായത്ത് പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top