തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോടുള്ള അനാദരവ് : സംഭവത്തില്‍ കര്‍ശന നടപടികളും മുന്‍കരുതലുകളും സ്വീകരിക്കണം; മനുഷ്യാവകാശ കമ്മീഷന്‍
തിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയില്‍ 2025 ജനുവരി 2 ന് മൂന്നിയൂര്‍ കുണ്ടം കടവ് സ്വദേശി പാലത്തിങ്ങല്‍ അബൂബക്കര്‍ മൗലവി (55) മരണപ്പെട്ട സംഭവത്തില്‍ താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയും മനുഷ്യാവകാശ ലംഘനവും ഉണ്ടായെന്ന പരാതിയില്‍ കര്‍ശന നടപടികളും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേരള മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. സംഭവത്തില്‍ ആരോപണ വിധേയയായ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഫെബിനക്കെതിരെ നടന്ന വകുപ്പ് തല അന്വേഷണവും ആയതിലെ
പരപ്പനങ്ങാടി എല്‍.ബി.എസ് സെന്റെറില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്‍റെർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്. എസ്. എൽ. സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, സി++, കംബ്യൂട്ടർ ഹാർഡ് വേയർ ആൻഡ് നെറ്റ് വർക്കിങ്ങ്, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വെബ് ഡിസൈൻ, ആർട്ടിഫിഷൽ ഇൻജിനിയറിങ്ങ് വിത്ത് പൈത്തൺ ഫോർ ജൂനിയേർസ്, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ, പ്ലസ്-ടു (കൊമേഴ്സ്) യോഗ്യതയുള്ളവർക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിങ്ങ് യൂസിങ്ങ് ടാലി എന്നീ
യുഡിഫ് പ്രതിഷേധ സംഗമം
വള്ളിക്കുന്ന്:അരിയല്ലൂര്‍ ബീച്ച് റോഡ് പുനര്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച നടപടിക്കെതിരെ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ കുന്നുമ്മല്‍ ഉത്ഘാടനം ചെയ്തു. അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കോശി പി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ഇര്‍ഷാദ്, വാര്‍ഡ് മെമ്പര്‍ കാര്‍ത്തികേയന്‍ രഘുനാഥ്,നിസാര്‍ ചോനാരി സലീഷ് വി വി, ഇല്യാസ് മുനീര്‍, ബൈജു മാസ്റ്റര്‍, മനോഹരന്‍ കാരിയില്‍, കേശവദാസ്, ഡാനിയല്‍, സുഭാഷ് കുമാര്‍, റഫീഖ്എന്നിവര്‍ സംസാരിച്ചു.
വോട്ടുറപ്പിക്കാൻ മലപ്പുറം; കോട്ടക്കുന്നിൽ ആവേശമായി സ്വീപ് പ്രചാരണ പരിപാടികൾ ; സ്വീപ് സെൽഫി മത്സരം
Malappuram to secure votes; Sweep campaign programs in Kottakunnu
കോഴിക്കോട് ജില്ലയില്‍ വീട്ടില്‍ നിന്നും വോട്ട് രേഖപ്പെടുത്താന്‍ 19,854 പേര്‍
കോഴിക്കോട്:തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) സേവനം ഉപയോഗപ്പെടുത്താനായി ജില്ലയില്‍ 19,854 പേരാണുള്ളതെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വീട്ടില്‍ നിന്നും വോട്ടിന് അവസരമുള്ളത്. ജില്ലയില്‍ 85 വയസ് പിന്നിട്ട 16,278 പേരും ഭിന്നശേഷി വിഭാഗത്തില്‍ 32,232 പേരുമാണ് വോട്ടര്‍മാരായുള്ളത്. ‘വീട്ടില്‍ നിന്നും വോട്ട്’ പ്രക്രിയക്കായി ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍
പരപ്പനങ്ങാടിയില്‍ സാക്ഷരതാമിഷന്‍ ലോക ജലദിനം സംഘടിപ്പിച്ചു
പരപ്പനങ്ങാടി:ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ലോക ജല ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂ കട്ട് പുഴയോരത്ത് നടത്തിയ ജലസഭ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. കബീര്‍ മച്ചിഞ്ചേരി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി.പി. ഹാറൂണ്‍ റഷീദ് വിഷയാവതരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. മുഫീദ തസ്നി ജലദിന പ്രതിജ്ഞ ചൊല്ലി. സാക്ഷരതാ മിഷന്‍ ജില്ലാ അസിസ്റ്റന്റ്
നിയമസഭാ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി
മലപ്പുറം:ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. നിയമന ഉത്തരവുകള്‍ ലിങ്ക് ഉള്‍പ്പെടുന്ന എസ്.എം.എംസ്. വഴി ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാവും. ജില്ലയിലാകെ 3689 പോളിങ് സ്റ്റേഷനാണുള്ളത്. അത്രയും പ്രിസൈഡിങ്് ഓഫീസര്‍മാരും ഫസ്റ്റ് പോളിംങ് ഓഫീസര്‍മാരും ഉള്‍പ്പടെ 20,659 ഉദ്യോഗസ്ഥരാണ് പോളിങ് സ്റ്റേഷനുകളില്‍ നിയമിക്കപ്പെടുക. ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 29നും മൂന്നാം ഘട്ടം ഏപ്രില്‍ ഏഴിനും നടക്കും. കളക്ടറുടെ ചേംബറില്‍ നടന്ന റാന്‍ഡമൈസേഷന് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, എ.ഡി.എം സി.എസ്
പരപ്പനങ്ങാടിയിലെ കിഡ്നി രോഗികളുടെ വർധന; ശാസ്ത്രീയ പഠനത്തിന് നിർദ്ദേശം
പരപ്പനങ്ങാടി: നഗരസഭയിലെ തീരദേശ മേഖലകളിൽ കിഡ്നി രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അടിയന്തര ഇടപെടൽ. സി.പി.ഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ), മഞ്ചേരി മെഡിക്കൽ കോളേജ് എന്നിവയുമായി സഹകരിച്ച് പ്രദേശത്ത് സമഗ്രമായ ആരോഗ്യ സർവേയും ശാസ്ത്രീയ പഠനവും നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരപ്പനങ്ങാടിയിലെ തീരദേശ വാസികൾക്കിടയിൽ കിഡ്നി സംബന്ധമായ









