പ്രാദേശികം

തെരഞ്ഞെടുപ്പിന് സജ്ജമായി മലപ്പുറം: 36.32 ലക്ഷം വോട്ടര്‍മാര്‍

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ . ജില്ലയിലെ വോട്ടര്‍പട്ടിക, പോളിംഗ് സ്റ്റേഷനുകള്‍, ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 36,32,210 ആണ്. ഇതില്‍ 18,19,198 പുരുഷന്മാരും 18,12,974 സ്ത്രീകളും 38 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 29,796 പേര്‍ ഭിന്നശേഷി വോട്ടര്‍മാരും 41,962 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. 1,11,463 യുവ വോട്ടര്‍മാരും 1,831 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ടെന്ന് ഡോ. വിനയ് ഗോയല്‍ […]

വീടിന്റെ പൂട്ട് തകര്‍ത്ത് 21 പവന്‍ മോഷ്ടിച്ചു

കോഴിക്കോട്:വീടിന്റെ പൂട്ട് തകര്‍ത്ത് 21 പവന്‍ ആഭരണം കവര്‍ന്നു.അഴകൊടി സ്വദേശി വിനോദ് ഭട്ടതിരിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. കുടുംബം രാവിലെ ഗുരുവായൂരില്‍ പോയതായിരുന്നു. വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം മനസിലായത്. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് പാര്‍ക്കില്‍ ഇരുന്ന പെണ്‍കുട്ടിയോട് പരിചയം നടിച്ച് ലൈംഗികാതിക്രമം;യുവാവ് പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍. നടക്കാവ് സ്വദേശി മുഹമ്മദ് ഷാനിലി(24)നെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 ന് കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന 17 വയസുകാരിയെ പരിചയം നടിച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. ഇതെതുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളയില്‍ പരിസരത്തുവെച്ച് പ്രതിയെ പിടികൂടിയത്. വെള്ളയില്‍ പോലീസ് സ്‌റ്റേഷനിലെ എസ് ഐ ബൈജുനാഥ്, സിപിഒമാരായ മധു,

തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കല്‍: മാജിക് ഷോ പര്യടനം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനും ഹരിതചട്ടം പാലിക്കുന്നതിനും പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍, ‘സ്വീപ്’ എന്നിവ ചേര്‍ന്നൊരുക്കിയ ‘ഹരിത മായാജാലം’ മാജിക് ഷോ ജില്ലയില്‍ പര്യടനം ആരംഭിച്ചു. മജീഷ്യന്‍ രാജീവ് മേമുണ്ടയുടെ നേതൃത്വത്തിലാണ് വിവിധ കോളേജുകളിലും പൊതുസ്ഥലങ്ങളിലും മാജിക് ഷോ അവതരിപ്പിക്കുന്നത്.  കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ.ടി രാകേഷ്, ഹരിത കേരള മിഷന്‍ കോഓഡിനേറ്റര്‍ ഷാജി

നിയമസഭ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് 29 വരെ അപേക്ഷിക്കാം

കോഴിക്കോട്:ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 24 മുതല്‍ 29 വരെ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായി നിശ്ചയിക്കപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയ കലക്ഷന്‍ സെന്ററുകളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഫോം 12 മുഖേന അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ പരിശീലനമില്ലാത്ത രണ്ടാം പോളിങ് ഓഫീസര്‍, മൂന്നാം പോളിങ് ഓഫീസര്‍ എന്നിവര്‍ക്കും

അധ്യാപക സംഗമവും നൂതനാശയo  പഠനസാമഗ്രികളുടെ പ്രകാശനവും

പരപ്പനങ്ങാടി : ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ അവധിക്കാലത്ത് തയ്യാറാക്കിയ പഠനസാമഗ്രികളുടെ കൈപ്പുസ്തകം  ‘നൂതനാശയം @ എൻ്റെ വിദ്യാലയം’ ത്തിൻ്റെ പ്രകാശനവും അധ്യാപക സംഗമവും സംഘടിപ്പിച്ചു. ജിഎംഎൽപി സ്കൂൾ പരപ്പനങ്ങാടിയിലെ പ്രധാന അധ്യാപിക പിജി ടീച്ചറുടെ യാത്രയയപ്പിൻ്റെ 9 മത് അനുബന്ധ പരിപാടിയിലാണ് ഒന്ന്  മുതൽ ഏഴ് വരെ ക്ലാസ്സുകളിലേക്ക് ആവശ്യമായ പ്രവർത്തനങ്ങൾ അടങ്ങിയ കൈപ്പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങ് മലപ്പുറം ഡയറ്റ് സീനിയർ ലക്ചറർ നിഷ പന്താവൂർ ഉദ്ഘാടനം ചെയ്തു. ബി.പി സി കൃഷ്ണൻ മാസ്റ്റർ

വേനല്‍ക്കെടുതി നേരിടാന്‍ ജില്ല സജ്ജം; കര്‍ശന പ്രതിരോധ നടപടികളുമായി മലപ്പുറം ജില്ലാ ഭരണകൂടം

മലപ്പുറം:ജില്ലയില്‍ ചൂട് കഠിനമാകുന്ന സാഹചര്യത്തില്‍ വേനല്‍ക്കാല ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ പലയിടങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അടിയന്തര മുന്‍കരുതലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ചൂട് കൂടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ ‘ഹീറ്റ് ആക്ഷന്‍ പ്ലാനുകള്‍’ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി പ്രധാന ടൗണുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍

കാല്പാട് 2K26 ; 1982 എംവിഎച്ച്എസ്എസ് എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം

വള്ളിക്കുന്ന്:1982 എംവിഎച്ച്എസ്എസ് എസ്എസ്എല്‍സി ബാച്ചിന്റെ ഒന്നാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും 2026 ഏപ്രില്‍ 5 ന് ഞായറാഴ്ച 10 മണിക്ക് പ്രശസ്ത യുവകവിയും സാംസാകാരിക പ്രവര്‍ത്തകനുമായ ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അരിയല്ലൂര്‍ സംഗീത് ഗ്രാമില്‍ നടക്കുന്ന പരിപാടിയില്‍ ഡോ.രാധാകൃഷ്ണനെ ആദരിക്കുമെന്നും തുടര്‍ന്ന് ബാച്ച് അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്നൊരുക്കുന്ന കലാപരിപാടികള്‍ അരങ്ങേറുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ബാച്ചിന്റെ നേതൃത്വത്തില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ചികിത്സാ സഹായങ്ങളും നല്‍കി വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു

error: Content is protected !!
Scroll to Top