കോഴിക്കോട് പാര്‍ക്കില്‍ ഇരുന്ന പെണ്‍കുട്ടിയോട് പരിചയം നടിച്ച് ലൈംഗികാതിക്രമം;യുവാവ് പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍. നടക്കാവ് സ്വദേശി മുഹമ്മദ് ഷാനിലി(24)നെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 ന് കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന 17 വയസുകാരിയെ പരിചയം നടിച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. ഇതെതുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളയില്‍ പരിസരത്തുവെച്ച് പ്രതിയെ പിടികൂടിയത്.

വെള്ളയില്‍ പോലീസ് സ്‌റ്റേഷനിലെ എസ് ഐ ബൈജുനാഥ്, സിപിഒമാരായ മധു, ഷിജു, ഹോം ഗാര്‍ഡ് ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share news
error: Content is protected !!
Scroll to Top