റിയാദില്‍ പ്രവാസി മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു

റിയാദ്:റിയാദില്‍ മലയാളി വിഷവാതകം ശ്വസിച്ച് മരിച്ചു. മലപ്പുറം വേങ്ങര നെടുമ്പറമ്പ് സ്വദേശി കാങ്കട കടവന്‍ വീട്ടില്‍ ഇസ്മായില്‍(51) ആണ് മരിച്ചത്.

അസീസിയ്യയിലെ ഇദേഹം താമസിക്കുന്ന ഫ്‌ളാറ്റിലെ മലിനജല പൈപ്പിലെ തടസം നീക്കാന്‍ ആസിഡ് ഒഴിച്ചിരുന്നു. ഇക്കാര്യം അറിയാതെ ഇദേഹം വാഷ് റൂമില്‍ പോയപ്പോള്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഭാര്യ:നസീറ. മക്കള്‍:ഫാത്തിമ ഹന, ഹനീന്‍ മുഹമ്മഗ്, ഹൈസ ഹാസിം, ഹെന്‍സ അസ്രിന്‍. മൃതദേഹം റിയാദില്‍ ഖബറടക്കും.

Share news
error: Content is protected !!
Scroll to Top