
കോഴിക്കോട്:വീടിന്റെ പൂട്ട് തകര്‍ത്ത് 21 പവന്‍ ആഭരണം കവര്‍ന്നു.അഴകൊടി സ്വദേശി വിനോദ് ഭട്ടതിരിയുടെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. കുടുംബം രാവിലെ ഗുരുവായൂരില്‍ പോയതായിരുന്നു. വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം മനസിലായത്.
പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




