അധ്യാപക സംഗമവും നൂതനാശയo  പഠനസാമഗ്രികളുടെ പ്രകാശനവും

പരപ്പനങ്ങാടി : ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ അവധിക്കാലത്ത് തയ്യാറാക്കിയ പഠനസാമഗ്രികളുടെ കൈപ്പുസ്തകം  ‘നൂതനാശയം @ എൻ്റെ വിദ്യാലയം’ ത്തിൻ്റെ പ്രകാശനവും അധ്യാപക സംഗമവും സംഘടിപ്പിച്ചു.

ജിഎംഎൽപി സ്കൂൾ പരപ്പനങ്ങാടിയിലെ പ്രധാന അധ്യാപിക പിജി ടീച്ചറുടെ യാത്രയയപ്പിൻ്റെ 9 മത് അനുബന്ധ പരിപാടിയിലാണ് ഒന്ന്  മുതൽ ഏഴ് വരെ ക്ലാസ്സുകളിലേക്ക് ആവശ്യമായ പ്രവർത്തനങ്ങൾ അടങ്ങിയ കൈപ്പുസ്തകം പ്രകാശനം ചെയ്തത്.

ചടങ്ങ് മലപ്പുറം ഡയറ്റ് സീനിയർ ലക്ചറർ നിഷ പന്താവൂർ ഉദ്ഘാടനം ചെയ്തു. ബി.പി സി കൃഷ്ണൻ മാസ്റ്റർ പ്രധാനാധ്യാപിക പിജി മിനി  ടീച്ചർക്ക് പുസ്തകം നൽകി പ്രകാശന കർമം നിർവ്വഹിച്ചു.

 കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് സെക്രട്ടറി പൗലോസ് മാഷ് ,സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരിയുടെ അക്കാദമിക് കോഡിനേറ്ററുമായ കെ എം നൗഫൽ മാസ്റ്റർ , പി.ടി എ പ്രസിഡൻ്റ് കെ ഷാജി

എസ് എം സി ചെയർമാൻ കെ.പി.ഹസ്ക്കർ ബിന്ദു ടീച്ചർ , സീനിയർ അസിസ്റ്റൻ്റ് ഇ.കെ കെ ഷാജു സ്റ്റാഫ് സെക്രട്ടറി വി.കെ. സി കവിത എന്നിവർ സംസാരിച്ചു.

ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും അധ്യാപകർ പങ്കെടുത്തു. തുടർന്ന് കുട്ടികൾക്കായി ഗണിതോത്സവം,

ഭാഷോത്സവം എന്നിവയും അരങ്ങേറി.

Share news
error: Content is protected !!
Scroll to Top